ചെന്നൈ: സിവിൽ സർവീസ് പരീക്ഷയ്ക്കിടെ മലയാളി ഐ.പി. എസ് ഉദ്യോഗസ്ഥൻ കോപ്പിയടിച്ച് പിടിയിലായ സംഭവത്തിൽ കൂടുതൽ അറസ്റ്റിനു സാധ്യത നിലനിൽകെ കേസന്വേഷണം സി.ബി.െഎ ഏറ്റെടുത്തേക്കും. അറസ്റ്റിലായ സഫീർ കരീം വിജയിച്ച 2014 സിവിൽ സർവീസ് പരീക്ഷയും പരിശോധനാവിധേയമാക്കും. അടുത്ത ബന്ധു, സിവിൽ സർവീസ് പരിശീലന കേന്ദ്ര നടത്തിപ്പിലെ പങ്കാളിയായ അടുത്ത സുഹൃത്ത് എന്നിവരെ തമിഴ്നാട് പൊലീസ് സംഘം കേരളത്തിലെത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അല്ലാതെ മൊബൈല്‍ ഫോണില്‍ സഫീറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരും നിരീക്ഷണത്തിലാണ്. സഫീർ കരീമിെൻറ അടുത്ത ബന്ധു ഈയിടെ നടന്ന ഐ.എസ്.ആർ.ഒ ജൂനിയർ അസിസ്റ്റൻറ് പരീക്ഷ ജയിച്ചിരുന്നു. സിവിൽ സർവീസ് പരീക്ഷയിൽ സഫീർ പരീക്ഷിച്ച ഹൈടെക് കോപ്പിയടി ഇയാളുടെ സഹായത്തോടെ ബന്ധുവും നടത്തിയിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. പരീക്ഷാ കൺട്രോളറിൽ നിന്നു ലഭിക്കുന്ന ഉത്തര പേപ്പറിെൻറ അടിസ്ഥാനത്തിൽ പരിശോധിക്കാനും പദ്ധതിയുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷം മാത്രമായിരിക്കും അറസ്റ്റെന്നു അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കൊച്ചിയിലും തിരുവനന്തപുരത്തും സഫീർ കരീം നടത്തുന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നുണ്ട്. കേരള പി.എസ്.സിയുടെ ചില പരീക്ഷകളിലുൾപ്പെടെ നേരത്തെ ഹൈടെക് കോപ്പിയടി സഫീർ പരീക്ഷിച്ചുവെന്ന സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഹൈദരാബാദിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ നിന്നു പിടിച്ചെടുത്ത ലാപ്ടോപ്പിൽ ഈ ചോദ്യപേപ്പറുകളും കണ്ടെത്തിയിരുന്നു. 2014ലെ സിവിൽസർവീസ് പരീക്ഷക്കിടെ ഇയാൾസമാന ഹൈടെക്കോപ്പിയടി നടത്തിയിട്ടുണ്ടോ എന്ന് അന്ന് ഉപയോഗിച്ചിരുന്ന ഫോൺ നമ്പരുകളും മറ്റുംശേഖരിച്ച ശേഷമായിരിക്കും പരിശോധിക്കുക. വിവിധ സംസ്ഥാനങ്ങളിൽ നടന്ന കുറ്റകൃത്യമായതിനാൽ അന്വേഷണം സിബിഐയ്ക്കു വിടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പരിഗണിച്ച ശേഷം തീരുമാനിക്കും. കൂണുകൾപോലെ മുളച്ചുപൊന്തുന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സമാനമായ മറ്റ് സംഭവങ്ങൾ നടക്കാൻ സാധ്യതയുെണ്ടന്ന നിഗമനത്തിലാണ് കേസ് സി.ബി.െഎ അന്വേഷിക്കാനുള്ള സാധ്യത തെളിയുന്നത്.
ഏറ്റവും പ്രമുഖവും പഴുതടച്ചതുമായ പരീക്ഷയിൽ കൃത്രിമം പിടിക്കപ്പെട്ടത് യു.പി.എസ്.സിയെയും സംശയമുനയിലാക്കിയിട്ടുണ്ട്. അതിനിടെ തിരുനൽവേലി നങ്കുനേരി അസിസ്റ്റൻറ് പൊലീസ് സൂപ്രണ്ടിെൻറ പദവിയിൽ നിന്ന് സഫീർ കരീമിെന തമിഴ്നാട് സർക്കാർ സസ്പെൻറ് ചെയ്തു ഉത്തരവ് കേന്ദ്രത്തിന് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ആവശ്യപ്രകാരം കേസിെൻറ എഫ്.ഐ.ആർ ഉൾപ്പെടെ വിശദമായ റിപ്പോർട്ട് സംസ്ഥാന പൊലീസും കൈമാറിയിട്ടുണ്ട്. അന്വേഷണ വിധേയമായി സഫീറിനെ സസ്പെന്റ് ചെയ്ത് ഇന്നലെയാണു സംസ്ഥാന പൊലീസ് ആസ്ഥാനത്തു നിന്നു ഉത്തരവിറക്കിയത്. പ്രൊബേഷൻ കാലയളവായതിനാൽ സർവീസിൽ നിന്നു പിരിച്ചുവിടാനാണു സാധ്യതയെന്നാണു പൊലീസ് വൃത്തങ്ങൾ പറയുന്നത്. അന്വേഷണ സംഘം നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ച് കേന്ദ്ര പഴ്സണൽ മന്ത്രാലയമാണു ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
സംഭവത്തില്‍ തമിഴ്‌നാട് പൊലീസിലെ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. സഫീറില്‍ നിന്നു പിടിച്ചെടുത്ത രണ്ടു മൊബൈല്‍ ഫോണുകളും ഇയാളുടെ ഹൈദരാബാദിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ലാപ്‌ടോപ്പും സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ഫോണില്‍ നിന്നും ലാപ്‌ടോപില്‍ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണു ശ്രമിക്കുന്നത്.
ജാമ്യാപേക്ഷ നൽകി
ചെന്നൈ: സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കിടെ ബ്ളൂടുത്ത് ഉപയോഗിച്ച് കോപ്പിയടിക്കു പിടിയിലായ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഫീർ കരീം, ഭാര്യ ജോയ്സി ജോയ്സ് , ദമ്പതികളുടെ സുഹൃത്ത പി.രാമബാബു എന്നിവർ ചെന്നൈ എഗ്മൂർ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. കേസിൽ അറസ്റ്റിലായ ഇരുവരുടേയും നേരത്തെ രണ്ടാഴ്ചത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. രണ്ടു പേരും ചെന്നൈസെൻട്രൽ പുഴൽ ജയിലിലാണ്. ഇവരുടെ ഒരു വയസ്സുള്ള മകളും ജയിലിലുണ്ട്. മകളെ പരിചരിക്കാൻ ബന്ധുക്കൾ സന്നദ്ധത അറിയിച്ചെങ്കിലും മകളെ ഒപ്പം കൂട്ടാൻ ജോയ്സി നിർബന്ധം പിടിക്കുകയായിരുന്നു. ആദ്യ ദിനം കരഞ്ഞു തളർന്ന കുഞ്ഞിനു ജയിൽ അധികൃതർ പോഷകാഹാരവും മറ്റും എത്തിച്ചു നൽകി. ഇന്നലെ മകൾ ജയിലിൽ ശാന്തയായിരുന്നുവെന്നു ജയിൽ വൃത്തങ്ങൾ അറിയിച്ചു. ജയിലിൽ ജോയ്സിക്കു പ്രത്യേക കൗൺസലിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.