പുണെ: കോവിഡ് പടർന്നുപിടിച്ച സാഹചര്യത്തിൽ രാജ്യമെങ്ങും ഓൺലൈൻ ക്ലാസുകൾ സജീവമാണ്. എന്നാൽ കുട്ടികളിൽ ചിലരെപോലെ തന്നെ അധ്യാപകരിലും പലർക്കും ഓൺലൈൻ ക്ലാസുകൾക്കാവശ്യമായ സൗകര്യങ്ങളില്ല. എന്നാൽ തെൻറ വിദ്യാർഥികൾക്ക് മികച്ച ക്ലാസ് അനുഭവം ലഭിക്കാൻ സൗകര്യമില്ലായ്മയെ പഴിച്ചിരിക്കാൻ പുണെയിലെ അധ്യാപിക മൗമിത ബി തയാറല്ല.
ഫോൺ വെക്കാൻ ട്രൈപോഡ് (ക്യാമറ സ്റ്റാൻറ്) ഇല്ലാത്ത പ്രശ്നം മൗമിത അതിവിദഗ്ധമായി മറികടന്നു. ലഭ്യമായ സാധന സാമഗ്രികൾവെച്ച് മൗമിത ‘തട്ടിക്കൂട്ടിയ’ സ്റ്റുഡിയോക്ക് ട്വിറ്ററിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്.
ഷർട്ട് തൂക്കിയിടാനുപയോഗിക്കുന്ന ഹാംഗറിെൻറ മുകൾ ഭാഗം മേൽക്കൂരയിലും താഴേ ഭാഗം പ്ലാസ്റ്റിക് കസേരയിലും തുണി ഉപയോഗിച്ച് കെട്ടിയാണ് താൽക്കാലിക ട്രൈപോഡ് ഒരുക്കിയത്. ഈ ഹാംഗറിൽ ഫോൺ കെട്ടിവെച്ചാണ് ക്ലാസിെൻറ ചിത്രീകരണം. വീട്ടിൽ ഒരുക്കിയ പച്ച നിറത്തിലുള്ള ബോർഡിലെഴുതുന്നത് കുട്ടികൾക്ക് വ്യക്തമായി കാണാനാണ് മൗമിത ടീച്ചറുടെ ഈ പരിശ്രമം.
വീട്ടിൽ താൻ ഒരുക്കിയ താൽക്കാലിക സ്റ്റുഡിയോ കാണിച്ചുകൊണ്ട് ഒരാഴ്ച മുമ്പ് മൗമിത ലിങ്ക്ഡിനിൽ പങ്കുവെച്ച വിഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ട് ലക്ഷത്തിലധികം ആളുകൾ ഈ വിഡിയോ കാണുകയും 600ൽപരം ആളുകൾ കമൻറ് രേഖപ്പെടുത്തുകയും ചെയ്തു. ഈ വിഡിയോയുടെ സ്ക്രീൻഷോട്ടുകൾ കഴിഞ്ഞ ദിവസം ട്വിറ്ററിലും വൈറലായി. ടീച്ചറുടെ അർപണ മനോഭാവത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
I don't know where or who. But this picture made my day. A teacher setting up their online class with available resources. There is so much passion in this picture makes me overwhelmed. #COVID19India pic.twitter.com/88C7PBdSEW
— Pishu Mon (@PishuMon) June 9, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.