ജലവൈദ്യുതി പദ്ധതി: പാക്​ സംഘത്തി​െൻറ പരിശോധന ഇന്ത്യ മാറ്റി

ഇ​സ്​​ലാ​മാ​ബാ​ദ്​: ജ​മ്മു-​ക​ശ്​​മീ​രി​ലെ ചി​നാ​ബ്​ ന​ദി​യി​ലു​ള്ള ര​ണ്ടു ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളി​ൽ പാ​കി​സ്​​താ​ൻ വി​ദ​ഗ്​​ധ​ർ ന​ട​ത്താ​നി​രു​ന്ന പ​രി​ശോ​ധ​ന ഇ​ന്ത്യ മാ​റ്റി​വെ​ച്ചു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​ഷ​ളാ​യ​തും ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കേ​ണ്ട വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല യോ​ഗം റ​ദ്ദാ​യ​തു​മാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ അ​നു​മ​തി നി​േ​ഷ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന്​ ‘ഡോ​ൺ’ പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 1000 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തോ​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള പാ​ക​ൽ ദു​ൽ, 48 മെ​ഗാ​വാ​ട്ട്​ ശേ​ഷി​യു​ള്ള ലോ​വ​ർ ക​ൽ​നാ​യ്​ അ​ണ​ക്കെ​ട്ടു​ക​ളാ​ണ്​​ ഇ​ന്ത്യ ചി​നാ​ബ്​ ന​ദി​യി​ൽ നി​ർ​മി​ക്കു​ന്ന​ത്.

സി​ന്ധു ന​ദീ​ജ​ല ക​രാ​ർ സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ മാ​സം ലാ​ഹോ​റി​ൽ ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക്കി​ടെ ര​ണ്ടു​ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളോ​ടും പാ​കി​സ്​​താ​ൻ എ​തി​ർ​പ്പ​റി​യി​ച്ച​പ്പോ​ഴാ​ണ്​ ഇ​ന്ത്യ, പാ​ക്​ പ്ര​തി​നി​ധി​ക​ളെ പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക്​ ക്ഷ​ണി​ച്ച​ത്. ഇൗ ​ക്ഷ​ണ​മാ​ണ്​ ഇ​പ്പോ​ൾ റ​ദ്ദാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും പാ​ക്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റൈ​ശി​യും ത​മ്മി​ൽ ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കാ​നി​രു​ന്ന കൂ​ടി​ക്കാ​ഴ്​​ച​യും ഇ​ന്ത്യ അ​ടു​ത്തി​ടെ റ​ദ്ദാ​ക്കി​യി​രു​ന്നു.

ജ​മ്മു-​ക​ശ്​​മീ​രി​ൽ മൂ​ന്നു​ പൊ​ലീ​സു​കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തും കൊ​ല്ല​പ്പെ​ട്ട ക​ശ്​​മീ​ർ തീ​വ്ര​വാ​ദി ബു​ർ​ഹാ​ൻ വാ​നി​യു​ടെ സ്​​റ്റാം​പ്​ പാ​കി​സ്​​താ​ൻ പു​റ​ത്തി​റ​ക്കി​യ​തു​മാ​ണ്​ മ​ന്ത്രി​ത​ല ച​ർ​ച്ച റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

Tags:    
News Summary - Chenab River Power Project -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.