പീഡനക്കേസ്​ പ്രതിയെ ജനം ‘കൈകാര്യം’ ചെയ്​തു

ചെന്നൈ: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച്​ കൊന്നുവെന്ന കേസിൽ അറസ്​റ്റിലായ 32കാരൻ സന്തോഷ്​കുമാറിനെ നാട്ടുകാർ പെ ാതിരെ തല്ലി. വ്യാഴാഴ്​ച ഉച്ചക്ക്​ രണ്ടരയോടെ കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രതിയെ എത്തി ച്ചപ്പോഴാണ്​ സംഭവം. പരിശോധന പൂർത്തിയാക്കി പുറത്തേക്ക്​ കൊണ്ടുവരുന്നതിനിടെയാണ്​ ജനം ഒാടിക്കൂടി സന്തോഷ്​കുമാറിനെ മർദിച്ചത്​.

കൂടെയുണ്ടായിരുന്ന രണ്ടുമൂന്ന്​ പൊലീസുകാർ ഏറെ ബുദ്ധിമുട്ടി​ പ്രതിയെ രക്ഷിച്ച്​ ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു​. കോയമ്പത്തൂർ തുടിയല്ലൂർ പന്നിമടക്കി​െന​ സമീപത്തെ ഒന്നാം ക്ലാസ്​ വിദ്യാർഥിനിയാണ്​ രണ്ടുദിവസം മുമ്പ്​ ലൈംഗിക പീഡനത്തിനിരയായി മരിച്ചത്​.


Tags:    
News Summary - Chennai rape case accused manhandled - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.