ന്യൂഡൽഹി: കോടതിയിൽ ഭരണഘടനാസാധുത നഷ്ടപ്പെടുന്ന നിയമനിർമാണമാണ് പൗരത്വ ഭേദഗതി ബിൽ എന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻകൂടിയായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. പൗരത്വ ബില്ലിെൻറ കാര്യത്തിൽ ആരാണ് സർക്കാറിന് നിയമോപദേശം തന്നതെന്ന് ചിദംബരം ചോദിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സഭയായ രാജ്യസഭ പാസാക്കുന്ന പൗരത്വ ബിൽ ജനം തെരഞ്ഞെടുക്കാത്ത ജഡ്ജിമാരും അഭിഭാഷകരും ചേർന്ന് അസാധുവാക്കാൻ പോവുകയാണെന്ന് പി. ചിദംബരം മുന്നറിയിപ്പ് നൽകി. ഭരണഘടനാവിരുദ്ധ ബില്ലാണിത്. എല്ലാവരും അഭിഭാഷകരല്ലെങ്കിലും നിയമമുണ്ടാക്കുേമ്പാൾ അതിെൻറ ഭരണഘടനസാധുത നോക്കേണ്ടവരാണ്.
പാർലമെൻറിെൻറ ധർമം ജുഡീഷ്യറിക്ക് വിട്ടുകൊടുക്കുകയാണ് ഇതിലൂെട ചെയ്യുന്നത്. പാർലമെൻറിെൻറ മുഖത്തേൽക്കുന്ന അടിയായിരിക്കുമത്. കാരണം ഇൗ നിയമം തള്ളുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അറ്റോണി ജനറലിനോട് കൂടിയാലോചന നടത്തിയിരുന്നോ എന്ന് ചോദിച്ച ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് മുമ്പാകെ ആറ് ചോദ്യങ്ങളും ഉന്നയിച്ചു.
അമിത് ഷായോട് ചിദംബരത്തിന്റെ ആറ് ചോദ്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.