ഐ.എൻ.എക്സ് മീഡിയ കേസ്: ചിദംബരത്തിന്‍റെ ജാമ്യ ഹരജി തള്ളി

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ ചിദംബരത്തിന്‍റെ ജാമ്യഹരജി ഡൽഹി ഹൈകോടതി വീണ്ടും തള്ളി. എൻഫോഴ്സ്മെന്‍റ് ഡയറക്ട റേറ്റിന്‍റെ അറസ്റ്റിനെതിരെയാണ് ചിദംബരം ഹരജി നൽകിയിരുന്നത്. സി.ബി.ഐ കേസിൽ ചിദംബരം നേരത്തെ ജാമ്യം നേടിയിരുന്നു.

അന്വേഷണം അവസാനിച്ചതിനാൽ ജാമ്യം നൽകണമെന്നാണ് ചിദംബരത്തിന്‍റെ അഭിഭാഷകൻ വാദിച്ചത്.

ഇപ്പോൾ ഡൽഹിയിലെ തിഹാർ ജയിലിലാണ് ചിദംബരം കഴിയുന്നത്. ആരോഗ്യ നില തൃപ്തികരമല്ലെന്നും വിദഗ്ധ ചികിത്സക്ക് ഹൈദരാബാദിൽ പോകണമെന്നും ആവശ്യപ്പെട്ട് നൽകിയ ഇടക്കാല ജാമ്യാപേക്ഷയും നേരത്തെ കോടതി തള്ളിയിരുന്നു.

Tags:    
News Summary - chidambaram-denied-bail-by-delhi-high-court-in-inx-media-case-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.