ന്യൂഡൽഹി: താറുമാറായ സാമ്പത്തികസ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന അസാധാരണ മൗനം ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പി. ചിദംബരം. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഒന്നര വർഷത്തിനുള്ളിൽ എട്ടിൽനിന്ന് നാലര ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് സർക്കാറിെൻറ കഴിവുകേടുകൊണ്ടാണെന്ന് ചിദംബരം കുറ്റപ്പെടുത്തി.
തിഹാർ ജയിലിൽനിന്ന് പുറത്തുവന്നതിനു പിറ്റേന്ന് കോൺഗ്രസ് ആസ്ഥാനത്തു നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചിദംബരം. സാമ്പത്തിക മേഖലയുടെ പ്രശ്നമെന്താണെന്ന് തിരിച്ചറിയുന്നതിൽ പരാജയപ്പെട്ട സർക്കാർ, പ്രതിവിധി കണ്ടെത്തുന്നതിലും പരാജയപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പരിഹാരം എന്തെന്ന് സർക്കാറിന് അറിയില്ല. രോഗനിർണയത്തിൽ പാളി; ചികിത്സയും പിഴക്കുന്നു -ചിദംബരം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.