Justice NV Ramana

മാധ്യമങ്ങൾ ആളിക്കത്തിക്കുന്ന പൊതുജന വികാരത്തിൽ വീണുപോകരുതെന്ന് ജഡ്ജിമാരോട് ചീഫ് ജസ്റ്റിസ് എൻ.വി രമണ

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ ആളിക്കത്തിക്കുന്ന പൊതുജനവികാരത്തില്‍ ജഡ്ജിമാര്‍ വീണു പോകരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ഏറ്റവും ഉച്ചത്തില്‍ കേള്‍ക്കുന്നത് എന്നതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശരിയായിക്കൊള്ളണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പി.ഡി. ദേശായി മെമ്മോറിയല്‍ പ്രഭാഷണത്തിന്റെ ഭാഗമായി 'നിയമവാഴ്ച' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു എന്‍.വി. രമണ.

എല്ലാത്തിനെയും ഉള്ളതിനേക്കാള്‍ കൂട്ടിക്കാണിക്കാന്‍ മാധ്യമങ്ങളുടെ പക്കല്‍ ഒരുപാട് ഉപാധികളുണ്ട്. ശരിയും തെറ്റും നല്ലതും ചീത്തയും യാഥാര്‍ത്ഥ്യവും വ്യാജവുമൊന്നും തമ്മിൽ  വേര്‍തിരിച്ചറിയാൻ ഇവരുടെ പക്കൽ മാർഗമൊന്നുമില്ല. അതുകൊണ്ടു തന്നെ കേസുകളില്‍ മാധ്യമവിചാരണയെ ഒരു ഘടകമായി പരിഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജുഡിഷ്യറിക്ക് പൂർണമായ സ്വാതന്ത്ര്യം വേണമെന്ന ആശയത്തെയും അദ്ദേഹം എതിർത്തു. എക്സിക്യുട്ടീവിനും ലെജിസ്ലേച്ചറിനും അധികാരങ്ങളുണ്ട്. ഇവയുടെയൊന്നും നിയന്ത്രണമില്ലാത്ത നിയമവാഴ്ച എന്നത് ഇല്യൂഷൻ ആണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Chief Justice Ramana's Warning To Judges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.