ന്യൂഡൽഹി: സി.ബി.ഐ ഇടക്കാല ഡയറക്ടറായി എം. നാഗേശ്വരറാവുവിനെ നിയമിച്ചതിനെതിരെ സമ ർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നതിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പിന്മാറി. സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്ന ഉന്നതാധികാര സമിതിയിൽ അംഗമായതിനാലാണ് ചീഫ് ജസ്റ്റിസിെൻറ പിന്മാറ്റം. ജനുവരി 24ന് പുതിയ സി.ബി.െഎ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഉന്നതാധികാര സമിതി ചേരാനിരിക്കുകയാണ്. തിങ്കളാഴ്ച ഹരജി പരിഗണനക്ക് വന്നപ്പോഴാണ് പിന്മാറുന്ന കാര്യം ചീഫ് ജസ്റ്റിസ് അറിയിച്ചത്.
ഹരജി ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും. അലോക് വർമയെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയതിനെ തുടർന്ന് നാഗേശ്വര റാവുവിനെ വീണ്ടും ഇടക്കാല ഡയറക്ടറായി നിയമിച്ച കേന്ദ്രസർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് പ്രശാന്ത് ഭൂഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉന്നതാധികാര സമിതി അറിയാതെയാണ് റാവുവിനെ നിയമിച്ചത്. ഇടക്കാല ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാറിനാകില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. സി.ബി.െഎ ഡയറക്ടറായിരുന്ന അലോക് വർമയുടെ കേസ് പരിഗണിച്ചതിനെ തുടർന്ന് അദ്ദേഹത്തെ മാറ്റിയ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതാധികാര സമിതിയിൽ ചീഫ് ജസ്റ്റിസ് പെങ്കടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.