ബംഗളൂരു: വിജയപുര സിറ്റിയിലെ ജെ.എം റോഡിൽ തുറന്ന ഡ്രെയ്നേജ് കുഴിയില്‍ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. യാസിൻ സദ്ദാം മുല്ല എന്ന കുട്ടിയാണ് മരിച്ചത്.
കനത്ത മഴയെ തുടർന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഓടയിലെ സ്ലാബ് നീക്കം ചെയ്തിരുന്നു. ശുചീകരണത്തിനുശേഷം സിറ്റി കോർപറേഷൻ ജീവനക്കാർ സ്ലാബ് മാറ്റി സ്ഥാപിക്കാത്തതാണ് കാരണമെന്ന് കുടുംബം ആരോപിച്ചു. നാട്ടുകാരും കുടുംബാംഗങ്ങളും നഗരസഭക്കെതിരെ രോഷം പ്രകടിപ്പിച്ചു. ഗോല്‍ ഗുംബസ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.