ഭോപാല്‍: ശനിയാഴ്ച രാത്രി കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു വയസുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ നിവാഡയിലാണ് കൃഷിയാവശ്യങ്ങള്‍ക്കായി പിതാവ് തുറന്ന കുഴല്‍ക്കിണറിലേക്ക് കളിക്കുന്നതിനിടെ കുട്ടി വീണത്.
ബുധനാഴ്ചയായിരുന്നു സംഭവം. 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുടുങ്ങിയ പ്രഹ്ലാദ് എന്ന കുട്ടിയെ സൈന്യവും ദുരന്തനിവരാണ സേനയും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് പുറത്തെടുത്തത്.
60 അടി താഴ്ചയിലായിരുന്നു കുട്ടി തങ്ങി നിന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.