‘മദ്റസകളുടെ പ്രവർത്തനം സംബന്ധിച്ച നിർദേശം നടപ്പാക്കണം’; ഇല്ലെങ്കിൽ കോടതിയിലേക്കെന്ന് ബാലാവകാശ കമീഷൻ

ന്യൂഡൽഹി: മദ്റസകളുടെ പ്രവർത്തനം സംബന്ധിച്ച് മുന്നോട്ടുവച്ച നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാനങ്ങൾ തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ദേശീയ ബാലാവകാശ കമീഷൻ. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിന് മറുപടി ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കമീഷൻ അധികൃതർ വ്യക്തമാക്കി. വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയരുമ്പോഴും നിർദേശങ്ങളുമായി മുന്നോട്ടുപോകുമെന്നു തന്നെയാണ് കമീഷൻ വ്യക്തമാക്കുന്നത്.

മദ്റസകൾക്ക് അംഗീകാരം നൽകരുത്, മദ്റസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദേശങ്ങളാണ് കഴിഞ്ഞ ദിവസം ബാലാവകാശ കമീഷൻ സംസ്ഥാന സർക്കാറുകൾക്ക് അയച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറുകളാണ് ഇനി തീരുമാനമെടുക്കേണ്ടത്. സംസ്ഥാനങ്ങൾ തീരുമാനമെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ്രി​യ​ങ്ക് കാ​നൂ​ൻ​ഗോ വ്യക്തമാക്കി. ബുധനാഴ്ച വിരമിക്കാനിരിക്കെയാണ് കാ​നൂ​ൻ​ഗോ വിവാദ നിർദേശങ്ങളടങ്ങിയ കത്തയച്ചത്.

അതിനിടെ മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ മദ്റസ ബോർഡ് അംഗങ്ങൾക്ക് ശമ്പളം ഉയർത്താനുള്ള അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാകും വിവാദ നിർദേശങ്ങൾ ബി.ജെ.പി പരിഗണിക്കുക. കേരളവും ബംദാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ശിപാർശകൾ നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എവിടെ പഠിക്കണമെന്ന് തീരുമാനിക്കാനുള്ള കുട്ടികളുടെ മൗലികാവകാശം തടയുന്നതാണ് നിർദേശങ്ങളെന്ന് ബംഗാൾ സർക്കാർ പറയുന്നു. സംസ്ഥാനത്ത് എത്ര മദ്റസകളുണ്ട് എന്ന കണക്കെടുപ്പ് നടത്തിയിട്ടില്ലെന്ന് കർണാടക വ്യക്തമാക്കിയിരുന്നു. ഫലത്തിൽ എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാകും ബാലാവകാശ കമീഷൻ നിർദേശങ്ങൾ പരിഗണിക്കുക.

ഇ​സ്‍ലാ​മി​ക ആ​ധി​പ​ത്യം മ​ദ്റ​സ​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്നു, മ​തേ​ത​ര​മൂ​ല്യ​ങ്ങ​ൾ​ക്കെ​തി​രാ​യ വി​ദ്യാ​ഭ്യാ​സ​രീ​തി, ബി​ഹാ​റി​ലെ മ​ദ്റ​സ പ​ഠ​ന​സാ​മ​ഗ്രി​ക​ളി​ൽ പാ​കി​സ്താ​നി​ൽ അ​ച്ച​ടി​ച്ച പു​സ്ത​ക​വും വെ​ബ്സൈ​റ്റി​ൽ ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്നു, ഉ​ച്ച​ഭ​ക്ഷ​ണ​വും പു​സ്ത​ക​ങ്ങ​ളു​മ​ട​ക്കം അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്നു എ​ന്നി​ങ്ങ​നെ വി​ല​യി​രു​ത്ത​ലു​ക​ൾ റി​പ്പോ​ർ​ട്ടി​ൽ കാ​ണാം. പ​രി​ശീ​ല​നം സി​ദ്ധി​ച്ച അ​ധ്യാ​പ​ക​രു​ടെ അ​പ​ര്യാ​പ്ത​ത​യും റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന പ​രാ​മ​ർ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ബി.​ജെ.​പി നി​ല​വി​ൽ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളു​ടെ പ്ര​തി​ഫ​ല​നം കൂ​ടെ​യാ​യി നി​ല​വി​ലെ ന​ട​പ​ടി​ക​ളെ വ്യാ​ഖ്യാ​നി​ക്കാം. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം രാ​ജ്യ​ത്ത് പ്ര​ത്യേ​ക രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യം സം​ജാ​ത​മാ​യി​രു​ന്നു. ജാ​തി സെ​ൻ​സ​സ് അ​ട​ക്കം വി​ഷ​യ​ങ്ങ​ൾ സ​ജീ​വ ച​ർ​ച്ച​യാ​യ​തോ​ടെ ഹി​ന്ദു​ത്വ ഏ​കീ​ക​ര​ണം സാ​ധ്യ​മാ​വു​ന്നി​ല്ലെ​ന്ന് സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ​ക്ക് അ​ഭി​പ്രാ​യ​മു​ണ്ട്. ഇ​ത് നേ​രി​ടാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് വ​ഖ​ഫ് ബി​ൽ അ​ട​ക്ക​മു​ള്ള​വ മു​ന്നോ​ട്ടു​വെ​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷം നേ​ര​ത്തേ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. നി​ല​വി​ലെ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശ​വും ഇ​ത്ത​ര​ത്തി​ലാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. ഏ​താ​നും മാ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന മ​ഹാ​രാ​ഷ്ട്ര​യ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ന​യം സ്വാ​ധീ​നം ചെ​ലു​ത്തി​യേ​ക്കും.

നി​ല​വി​ലെ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ശി​പാ​ർ​ശ​ക​ൾ എ​ത്ര​ക​ണ്ട് ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​കു​മെ​ന്ന് ക​ണ്ട​റി​യ​ണം. ഏ​താ​നും ദി​വ​സം മു​മ്പാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ ഗ്രാ​ന്റു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തു​ക​യും മ​ദ്റ​സ അ​ധ്യാ​പ​ക​രു​ടെ വേ​ത​നം ഇ​ര​ട്ടി​യാ​ക്കു​ക​യും ചെ​യ്ത​ത്. മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ജെ.​ഡി.​യു അ​ട​ക്ക​മു​ള്ള​വ​ർ ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ചേ​ക്കി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. എ​ൽ.​ജെ.​പി അ​ട​ക്ക​മു​ള്ള​വ​ർ വി​ഷ​യ​ത്തി​ൽ പ​ര​സ്യ​മാ​യി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ഇ​തി​ന​കം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നു​ച്ഛേ​ദ​മാ​ണ് മ​ത​സ്വാ​ത​ന്ത്യം ഉ​റ​പ്പാ​ക്കു​ന്ന​ത്. 29, 30 അ​നു​ച്ഛേ​ദ​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്നു. മ​ദ്റ​സ​ക​ള​ട​ക്കം ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള അ​വ​കാ​ശം ഇ​തി​ൽ​നി​ന്ന് വ​ന്നു​ചേ​രു​ന്ന​താ​ണ്. അ​നു​ച്ഛേ​ദം 21എ ​പ്ര​കാ​ര​മാ​ണ് കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്താ​ൻ ദേ​ശീ​യ​വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം പാ​സാ​ക്കി​യ​ത്.

അ​ന്ത​സ്സോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ൽ അ​നു​ച്ഛേ​ദം 21എ ​കൂ​ടി എ​ഴു​തി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ക​മീ​ഷ​ൻ വാ​ദി​ക്കു​ന്ന​ത് 25,29, 30 എ​ന്നീ അ​നു​ച്ഛേ​ദ​ങ്ങ​ൾ​ക്ക് മു​ക​ളി​ലാ​ണ് 21എ ​എ​ന്നാ​ണ്. ഇ​ത് ​നി​യ​മ​പ്ര​ശ്ന​മാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ കൂ​ടി​യാ​ണ് ക​മീ​ഷ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Child Rights Commission may approach court if states and not ready to implement its recommendations regarding Madrasas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.