കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് പ്രതിമാസം 4,000 രൂപ, 23 വയസ്സായാൽ 10 ലക്ഷം രൂപ; ആനുകൂല്യ വിതരണം തുടങ്ങി

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടമായവരുടെ കുട്ടികൾക്കായി നേരത്തേ പ്രഖ്യാപിച്ച പി.എം കെയേഴ്സിൽ നിന്നുള്ള സ്കോളർഷിപ് ഉൾപ്പെടെ ആനുകൂല്യങ്ങളുടെ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.

കുട്ടികളില്‍ പ്രഫഷനല്‍ കോഴ്സിനോ ഉന്നത വിദ്യാഭ്യാസത്തിനോ വായ്പ ആവശ്യമെങ്കില്‍ പി.എം കെയേഴ്സ് അവരെ സഹായിക്കുമെന്ന് ചടങ്ങിൽ പ്രധാനമന്ത്രി അറിയിച്ചു. മറ്റു ചെലവുകൾക്കായി പ്രതിമാസം 4,000 രൂപ വീതം നല്‍കും. 23 വയസ്സു പൂര്‍ത്തിയാകുമ്പോള്‍ 10 ലക്ഷം രൂപ ലഭിക്കുന്നത് കൂടാതെ ആയുഷ്മാന്‍ കാര്‍ഡ് മുഖേന ചികിത്സ പരിരക്ഷയും സംവാദ് ഹെല്‍പ് ലൈന്‍ മുഖേന കൗണ്‍സലിങ്ങും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ തുടർച്ചയായി, സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം കുട്ടികൾക്ക് പഠനത്തിൽ തടസ്സം നേരിടുന്നത് ഒഴിവാക്കാൻ സ്കോളർഷിപ് സഹായം നൽകാൻ തീരുമാനിച്ചു. 

ഇതിനായി 'സ്കോളർഷിപ് ഫോർ പി.എം കെയേഴ്സ് ചിൽഡ്രൻ' എന്ന പുതിയ പദ്ധതിക്ക് രൂപംനല്‍കി. പദ്ധതിയുടെ കീഴിൽ കുട്ടിക്ക് പ്രതിവർഷം 20,000 രൂപ സ്കോളർഷിപ് അലവൻസായി അനുവദിക്കും. ഇതിൽ 1000 രൂപ പ്രതിമാസ അലവൻസും മുഴുവൻ സ്കൂൾ ഫീസും പുസ്തകങ്ങളുടെയും യൂനിഫോമിന്‍റെയും വിദ്യാഭ്യാസ ഉപകരണങ്ങളുടെയും ചെലവിനായി പ്രതിവർഷം 8,000 രൂപ അക്കാദമിക് അലവൻസും ഉൾപ്പെടും.

Tags:    
News Summary - Children Orphaned by COVID To Get Rs 10 Lakh Support, Monthly Stipend: PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.