ഷേവ് ചെയ്യാൻ എത്തിയ യുവാവിന്‍റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണമാല കവർന്നു. ബാർബർ ഷോപ്പിൽ എത്തിയ യുവാവിന്‍റെ കണ്ണിലാണ് മുളകുപൊടി എറിഞ്ഞത്. തുടർന്ന് സ്വർണമാല കവർന്ന് മോഷ്ടാവ് കടന്നുകളയുകയായിരുന്നു. നിരവധി കേസുകളിൽ ക്രിമിനൽ റെക്കോർഡുള്ള ഭാരത് കശ്യപാണ് മാല മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞു.
പ്രതിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് പറയുന്നു. നാഗ്പൂരിലെ കോട്ട് വാൾ നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. ബാർബർ ഷോപ്പിൽ ഷേവ് ചെയ്യാൻ എത്തിയതാണ് യുവാവ്. യുവാവിന്‍റെ കണ്ണിൽ മുളകുപൊടി വാരിയെറിഞ്ഞ ശേഷം കഴുത്തിൽ കിടന്ന സ്വർണമാല കവരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.