ഡൽഹി: ഒരു പ്രകോപനമില്ലാതെ ചൈന അതിർത്തിയിൽ അധികാരം കാണിക്കുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലും ഇൻഡോ-പസഫിക്കിലും മേഖലയിലും ചൈനയുടെ 'പ്രകോപനമില്ലാത്ത ആക്രമണവും അധികാരപ്രഖ്യാപനവുമാണ്' നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് മേഖലയുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഡാക്കിലെ ലൈൻ ഓഫ് കൺട്രോളിൽ (എൽഎസി) ഇന്ത്യയും ചൈനയും വലിയ തോതിൽ സേനയെ വിന്യസിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെ അടിവരയിടുന്നതാണ് സിങിെൻറ പ്രസ്താവന.
പരീക്ഷണ സമയങ്ങളിൽ ഇന്ത്യൻ സൈന്യം മാതൃകാപരമായ ധീരത പ്രകടിപ്പിച്ചതായും പ്രതിരോധമന്ത്രി പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (FICCI) വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 'ഈ വർഷം നമ്മുടെ സൈന്യം നേടിയ നേട്ടത്തിൽ രാജ്യത്തിെൻറ വരും തലമുറകൾ അഭിമാനിക്കും'എന്ന് ഗാൽവാൻ താഴ്‌വരയിൽ ഏറ്റുമുട്ടലിനെക്കുറിച്ച് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.
ചൈനയുമായി താരതമ്യം ചെയ്യുേമ്പാൾ സോഫ്റ്റ് പവറിൽ ഇന്ത്യ ഏറെ മുന്നിലാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു. ആശയങ്ങളുമായി ലോകത്തെ നയിക്കുന്ന കാര്യത്തിൽ ഇന്ത്യ ചൈനയെക്കാൾ വളരെ മുന്നിലാണെന്നും സോഫ്റ്റ് പവറിനെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.