ബെയ്ജിങ്: തിബത്തൻ തലസ്ഥാനമായ ലാസയിൽനിന്ന് മറ്റൊരു നഗരമായ നിൻഗ്ചിയിലേക്ക് ചൈന പുതിയ എക്സ്പ്രസ് ഹൈവേ തുറന്നു. അരുണാചൽപ്രദേശ് അതിർത്തിക്കു സമീപത്തുകൂടി കടന്നുപോകുന്ന 409 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് 5.8 ബില്യൺ േഡാളറാണ് നിർമാണ ചെലവ്.
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രണ്ടു നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡിലൂടെ യാത്രചെയ്യുന്നവർ ചുങ്കം നൽകേണ്ടതിെല്ലന്ന് ചൈനീസ് ഒൗദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതുവഴി ട്രക്കുകളുടെ യാത്ര താൽക്കാലികമായി വിലക്കിയിട്ടുണ്ട്.
പുതിയ റോഡ് നിർമിച്ചതോടെ ലാസയിൽനിന്ന് നിൻഗ്ചിയിലേക്കുള്ള യാത്രാസമയം എട്ടു മണിക്കൂറിൽനിന്ന് അഞ്ചു മണിക്കൂറായി ചുരുങ്ങും. സൈനിക ആവശ്യങ്ങൾകൂടി കണക്കിലെടുത്താണ് ചൈന തിബത്തിൽ റോഡുകൾ നിർമിക്കുന്നത്. സൈനികർക്ക് എളുപ്പത്തിൽ സഞ്ചരിക്കാനും ആയുധങ്ങൾ പെെട്ടന്ന് എത്തിക്കാനും പുതിയ റോഡുകൾ ചൈനക്ക് സഹായകമാകും. തിബത്തിൽ ചൈന വൻതോതിൽ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ ഇന്ത്യയുടെ നിർമാണപ്രവർത്തനങ്ങളും ത്വരിതപ്പെടുത്താൻ ഇടയാക്കുമെന്നാണ് സൂചന.
ജൂണിൽ സിക്കിമിലെ ദോക്ലാമിൽ ഇന്ത്യയും ചൈനയും തമ്മിൽ തുടങ്ങിയ സംഘർഷം ആഗസ്റ്റ് എട്ടിനാണ് അവസാനിച്ചത്. ഇവിടെ ചൈന റോഡ് നിർമിക്കുന്നത് ഇന്ത്യൻ സൈന്യം തടഞ്ഞതോടെയാണ് പ്രശ്നം ഉടലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.