ബെയ്ജിങ്: അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് ആവർത്തിച്ച് ചൈനീസ് സൈന്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ സന്ദർശനത്തിലുള്ള ചൈനയുടെ എതിർപ്പ് ഇന്ത്യ തള്ളിയതിന് പിന്നാലെയാണ് സൈന്യത്തിന്റെ പരാമർശം.
തിബത്തും ചൈനയുടെ അവിഭാജ്യ ഘടകമാണെന്നും അരുണാചൽ പ്രദേശിനെ ഇന്ത്യ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് സീനിയർ കേണൽ ഷാങ് സിയാവോങ് പറഞ്ഞു.
അരുണാചൽ പ്രദേശിനെ തെക്കൻ തിബത്ത് എന്നാണ് ചൈന അവകാശപ്പെടുന്നത്. ഇന്ത്യൻ അധികൃതർ സംസ്ഥാനം സന്ദർശിക്കുമ്പോഴെല്ലാം ചൈന എതിർപ്പ് പ്രകടിപ്പിക്കാറുണ്ട്. സാങ്നാൻ എന്നാണ് ചൈന അരുണാചൽ പ്രദേശിനെ വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.