ന്യൂഡൽഹി: ചൈനയിലേക്ക് യാത്രക്കൊരുങ്ങുന്ന ഇന്ത്യക്കാർക്കായി സുപ്രധാന പ്രഖ്യാപനം നടത്തി ചൈനീസ് എംബസി. ഇന്ത്യന്‍ യാത്രികര്‍ക്കായി വിസ ചട്ടങ്ങളില്‍ ഇളവുകള്‍ വരുത്തിയിരിക്കുകയാണ് ചൈന. എന്നാല്‍ ഇളവുകള്‍ പരിമിതമായ കാലത്തേക്ക് മാത്രമാണെന്നും ചൈനീസ് എംബസി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ചട്ടപ്രകാരം ചൈനീസ് വിസക്ക് അപേക്ഷിക്കുന്ന യോഗ്യരായ ഇന്ത്യന്‍ പൗരന്‍മാര്‍ ഇനി മുതല്‍ അപേക്ഷയോടൊപ്പം ബയോമെട്രിക്ക് ഡാറ്റ സമര്‍പ്പിക്കേണ്ടതില്ല. ബയോമെട്രിക്ക് ഡാറ്റ നല്‍കുന്നത് ഒഴിവാക്കുന്നതോടെ വിസ അപേക്ഷിക്കല്‍ കൂടുതല്‍ എളുപ്പമാവും. ഈ വർഷം ഡിസംബര്‍ 31 വരെയായിരിക്കും ഇളവ് ലഭിക്കുക.
ഡല്‍ഹിയിലെ ചൈനീസ് വിസ ആപ്ലിക്കേഷന്‍ സെന്റര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് വിസയ്ക്കായി അപേക്ഷിക്കേണ്ടതെന്ന് ചൈനീസ് എംബസി വ്യക്തമാക്കി. ചൈനീസ് വിസ അപേക്ഷിക്കുന്നതിനായി കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് കൈവശം വേണം. കൂടാതെ പാസ്‌പോര്‍ട്ടില്‍ രണ്ട് ഒഴിഞ്ഞ വിസ പേജുകളെങ്കിലും ബാക്കിയുണ്ടാവണം. പാസ്‌പോര്‍ട്ട് പേജുകളുടെ പകര്‍പ്പുകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തൊഴില്‍, സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളും ഉള്‍പ്പടെയാണ് വിസയ്ക്കായി അപേക്ഷിക്കേണ്ടത്.
സാധാരണയായി 3,800 രൂപ മുതൽ 7,800 രൂപ വരെയാണ് ചൈനീസ് വിസയ്ക്കായി വേണ്ടിവരുന്ന ഫീസ്. വിസയുമായി ബന്ധപ്പെട്ട സഹായങ്ങൾക്കായി ന്യൂഡൽഹിയിലെ ചൈനീസ് എംബസിയുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.