ന്യൂഡൽഹി: ഗൽവാൻവാലിയിലെ ഇന്ത്യൻ ജവാൻമാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് വ്യോമസേന മേധാവി ആർ.കെ.എസ് ബദൗരിയ. നമ്മുടെ സായുധസേന ഏതു സാഹചര്യം നേരിടാനും സജ്ജമായി ജാഗ്രതയോടെയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയിൽ നടന്ന സംയുക്ത ബിരുദ പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിെൻറ പരമാധികാരം എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള സേനയുടെ നിശ്ചയദാർഢ്യത്തിന് ഉദാഹരണമാണ് വീരമൃത്യു വരിച്ച സൈനികർ ഗൽവാൻവാലിയിൽ നടത്തിയ ധീരമായ പോരാട്ടം. നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ സമാധാനപൂർവം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബദൗരിയ പറഞ്ഞു.
വ്യോമസേനയുടെ സന്നാഹങ്ങള്‍ വിലയിരുത്തുന്നതിെൻറ ഭാഗമായി അദ്ദേഹം ലഡാക്കിലെ ലേ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു സന്ദർശനം.
ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ജൂൺ 15ന് ചൈനീസ് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. 76 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.