ന്യൂഡൽഹി: ടിക്ടോക്, യു.സി ബ്രൗസർ, എക്സെൻഡർ അടക്കം 59 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. ജൂൺ 15ന് ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ രക്തസാക്ഷികളായതിനെ തുടർന്ന് ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തിെൻറ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നീക്കം.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക് ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് 59 ആപ്പുകൾ ബ്ലോക്ക് ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ വ്യക്തമാക്കി.
ഷെയർ ഇറ്റ്, ഡു ബാറ്ററി സേവർ, എം.ഐ കമ്മ്യൂണിറ്റി, വൈറസ് ക്ലീനർ, ക്ലബ് ഫാക്ടറി, വി മീറ്റ്, ഹലോ തുടങ്ങിയവ അടക്കമാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.