ന്യൂഡൽഹി: അരുണാചലിൽ നിന്നും കാണാതായ 17കാരനെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഇന്ത്യക്ക് കൈമാറി. ഒരാഴ്ചക്ക് ശേഷമാണ് അരുണാചൽ സ്വദേശിയായ മിറം തരണിനെ ചൈന ഇന്ത്യക്ക് കൈമാറിയത്. മെഡിക്കൽ പരിശോധന ഉൾപ്പടെയുള്ള എല്ലാനടപടികളും പൂർത്തിയാക്കിയാണ് തരണിനെ ഏറ്റുവാങ്ങിയതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
അപ്പർ സിയാങ് ജില്ലയിൽനിന്ന് ഇൗ മാസം 18ന് ബാലനെ തട്ടിക്കൊണ്ടുപോയെന്നാണ് അരുണാചൽ പ്രദേശിലെ എം.പി തപീർ ഗാവോ ആരോപിച്ചത്. ഇന്ത്യൻ അധികൃതർ ചൈനയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കുട്ടി പി.എൽ.എയുടെ കസ്റ്റഡിയിലുണ്ടെന്ന വിവരം ലഭിച്ചു. അതേസമയം, അതിർത്തിയിൽ കുട്ടി പിടിയിലായ വിവരം അറിയില്ലെന്നായിരുന്നു ജനുവരി 20ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
മിറം തരണിന്റെ സുഹൃത്ത് ജോണി യൈയിങ് ആണ് മിറമിനെ തട്ടിക്കൊണ്ടുപോയ വിവരം ആദ്യം അധികൃതരെ അറിയിച്ചത്. സാങ്പൊ നദി അരുണാചലിലേക്ക് പ്രവേശിക്കുന്ന ലുങ്ത ജോർ മേഖലയിൽനിന്നാണ് കുട്ടിയെ പിടിച്ചുകൊണ്ടുപോയെന്ന റിപ്പോർട്ടുകളാണ് നേരത്തെ പുറത്ത് വന്നത്. 2020 സെപ്റ്റംബറിൽ അരുണാചലിലെ അപ്പർ സുബാൻസിരി ജില്ലയിൽനിന്ന് അഞ്ച് യുവാക്കളെ പി.എൽ.എ തട്ടിക്കൊണ്ടുപോയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.