ലഖ്നോ: ബി.ജെ.പി നേതാവ് സ്വാമി ചിന്മയാന്ദക്കെതിരെ പീഡന പരാതി ഉയർന്ന സംഭവത്തിൽ യു .പിയിൽനിന്ന് കാണാതായ വിദ്യാർഥിനിയെ വെള്ളിയാഴ്ച സുഹൃത്തിനൊപ്പം രാജസ്ഥാനിൽ കണ ്ടെത്തി. യുവതിയെ യു.പിയിെല ഷാജഹാൻപുരിൽ എത്തിച്ചതായി പൊലീസ് പറഞ്ഞു.
ആഗസ്റ്റ ് 24 മുതലാണ് ഇവരെ കാണാതായത്. തുടർന്ന്, സ്വാമി ചിന്മയാനന്ദ് തെൻറ മകളെ ലൈംഗികമായി പീ ഡിപ്പിച്ചതായി യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു. യുവതിയെ കണ്ടെത്തുന്നതിനായി രാജസ്ഥാൻ, ഹരിയാന, യു.പി, ഡൽഹി എന്നീ സംസ്ഥാനങ്ങളുമായി ചേർന്ന് അന്വേഷണസംഘങ്ങളെ ചുമതലപ്പെടുത്തിയിരുന്നുവെന്നും കഴിഞ്ഞ അഞ്ചുദിവസമായി പെൺകുട്ടിയുടെ ഫോൺ കാൾ രേഖകൾ വിശകലനം ചെയ്ത് പിന്തുടർന്ന് കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
എന്നാൽ, രാജസ്ഥാനിൽ ഇവരെ കണ്ടെത്തിയ സ്ഥലം വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഒരുപറ്റം അഭിഭാഷകർ കത്തെഴുതിയതിനെ തുടർന്ന് കോടതി ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം ത്വരിതപ്പെടുത്തിയത്. കണ്ടെത്തിയ പെൺകുട്ടിയെ വെള്ളിയാഴ്ച തന്നെ ഹാജരാക്കാൻ സുപ്രീംകോടതി യു.പി സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.
2011ലും ചിന്മയാനന്ദക്കെതിരിൽ സമാന പീഡനാരോപണം ഉയർന്നിരുന്നു. ഇയാളുടെ ആശ്രമത്തിൽ താമസിച്ച യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു അത്.
ചിന്മയാനന്ദ ട്രസ്റ്റ് നടത്തുന്ന കോളജിലെ വിദ്യാർഥിനിയാണ് സ്വാമിയുടെ പേരുപറയാതെ ആരോപണവുമായി വന്നത്. സമൂഹ മാധ്യത്തിൽ ഇതു സംബന്ധിച്ച വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പിറ്റേദിവസം മുതൽ പെൺകുട്ടിയെ കാണാതാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.