പാട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ശക്തരാക്കുക മാത്രമായിരുന്നു തന്‍റെ പാർട്ടിയുടെ ലക്ഷ്യമെന്ന് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാൻ. തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന് കരുതിയ എൽ.ജെ.പിക്ക് ഒരു സീറ്റ് മാത്രം ലഭിച്ച് വൻ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പ്രതികരണം.
ഞങ്ങൾ ആഗ്രഹിച്ചത് പൂർത്തീകരിക്കാനായി. ബി.ജെ.പി ശക്തമായ പാർട്ടിയായി ഉയർന്നുവരണമെന്നായിരുന്നു ആഗ്രഹം. മറ്റ് പാർട്ടികളെ പോലെ നിരവധി സീറ്റുകൾ നേടാൻ ഞങ്ങൾക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ബി.ജെ.പിയെ ശക്തരാക്കുന്നതിലാണ് ഞങ്ങൾ ശ്രമിച്ചത്. അതിൽ ഞങ്ങൾക്ക് സ്വാധീനമുണ്ടായതിൽ സന്തോഷമുണ്ട് -ചിരാഗ് പാസ്വാൻ പറഞ്ഞു.
നിതീഷ് കുമാറിന്‍റെ ജെ.ഡി(യു)വുമായി ഒത്തുപോകില്ലെന്ന് പ്രഖ്യാപിച്ച് എൻ.ഡി.എ സഖ്യം വിട്ട് തനിച്ചാണ് എൽ.ജെ.പി മത്സരിച്ചത്. ജെ.ഡി(യു) മത്സരിച്ച സീറ്റുകളിലെല്ലാം സഥാനാർഥികളെ നിർത്തിയ എൽ.ജെ.പി പക്ഷേ, ബി.ജെ.പിക്കെതിരെ സ്ഥാനാർഥികളെ നിർത്തിയില്ല. എൽ.ജെ.പിയുടെ നീക്കം ജെ.ഡി(യു)വിന് സീറ്റ് കുറയുന്നതിൽ പ്രധാന പങ്കു വഹിച്ചതായാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.