ന്യൂഡല്‍ഹി: കോഴ വിവാദം ഉയര്‍ത്തിയ അഗസ്റ്റവെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ ഇടപാടുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ബന്ധമൊന്നുമില്ളെന്ന് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി. സോണിയയുടെ പേര് എടുത്തിടുന്ന ബി.ജെ.പി പരിഹാസ്യരാകുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിക്കാര്‍തന്നെ അതു പറയുന്നുമുണ്ട്. സോണിയ ഗാന്ധിക്ക് ഇടപാടില്‍ റോളൊന്നുമില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് ഉപയോഗിക്കാനുള്ളതാണ് വി.വി.ഐ.പി ഹെലികോപ്ടര്‍. അതില്‍ സോണിയക്ക് കാര്യമില്ല. ഇറ്റലിയിലെ കോടതിതന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. 1999 മുതല്‍തന്നെ കോപ്ടര്‍ ഇടപാട് നടക്കുന്നുമുണ്ടെന്ന് ആന്‍റണി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.