ക്രിസ്ത്യൻ മിഷനറിമാർ സജീവമാകുന്നുണ്ട്, ഇത് ഉടൻ അവസാനിപ്പിക്കും -ഛത്തീസ്ഗഡ് ബി.ജെ.പി മുഖ്യമന്ത്രി

റായ്പൂർ: ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മറവിൽ ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനം നടത്തുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. തന്റെ സർക്കാർ ഇത് തടയുമെന്നും ബി.ജെ.പി നേതാവ് കൂടിയായ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

‘ക്രിസ്ത്യൻ മിഷനറിമാർ ഛത്തീസ്ഗഡിൽ വളരെ സജീവമാകുന്നുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ അവർ ആധിപത്യം പുലർത്തുന്നു. മതപരിവർത്തനവും വർധിക്കുന്നുണ്ട്. ഇതെല്ലാം ഉടൻ അവസാനിപ്പിക്കും. ഹിന്ദുത്വ ശക്തി പ്രാപിക്കുകയും ചെയ്യും’ -മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു.

2006 മു​ത​ൽ 2010 വ​രെ​യും 2014ൽ ​ജ​നു​വ​രി മു​ത​ൽ ആ​ഗ​സ്റ്റ് വ​രെ​യും ബി.​​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യിരുന്നു വി​ഷ്ണു​ദേ​വ് സാ​യി. 2020ൽ ​വീ​ണ്ടും പാ​ർ​ട്ടി പ്ര​സി​ഡ​ന്റാ​യി. 2022 വരെ ഈ ​പ​ദ​വി​യി​ൽ തു​ട​ർ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​ഗ്ദാ​നം ചെ​യ്ത ‘ഗാ​ര​ന്റി​ക​ൾ’ ന​ട​പ്പാ​ക്കു​മെ​ന്ന് ബി.​ജെ.​പി നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വാ​യി തി​ര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നാ​ലെ വി​ഷ്ണു​ദേ​വ് സാ​യി പറഞ്ഞിരുന്നു. ത​ന്നി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, മ​ന്ത്രി അ​മി​ത് ഷാ, ​ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ എ​ന്നി​വ​രോ​ട് ന​ന്ദി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കിയിരുന്നു. 

അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിങ് ചെയർപേഴ്‌സൺ സുശീൽ ആനന്ദ് ശുക്ല രംഗത്തെത്തി. കോൺഗ്രസ് ഭരണകാലത്തും മുൻ ബി.ജെ.പി സർക്കാരുകളുടെ കാലത്തും നിർമ്മിച്ച ചർച്ചുകളുടെ എണ്ണത്തെക്കുറിച്ച് ധവളപത്രം പുറത്തിറക്കാൻ അദ്ദേഹം ബി.ജെ.പി സർക്കാരിനെ വെല്ലുവിളിച്ചു. കോൺഗ്രസ് ഭരണകാലത്ത് പുതുതായി ഒരു പള്ളിപോലും പണിതിട്ടില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി അനാവശ്യമായി മതപരിവർത്തനം ഉയർത്തിക്കൊണ്ടുവരികയാ​ണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - christian missionaries 'very active... this will stop soon': Chhattisgarh CM Vishnu Deo Sai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.