ന്യൂഡൽഹി: ആരോപണ വിധേയനായ അലഹബാദ് ഹൈകോടതി ജസ്റ്റിസ് എസ്.എൻ. ശുക്ലയെ സ്ഥാന ത്തുനിന്ന് നീക്കാൻ ഇംപീച്ച്മെൻറ് പ്രമേയം കൊണ്ടുവരാൻ നടപടി ആവശ്യപ്പെട്ട് സുപ്ര ീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ക ത്തയച്ചു.
ഇതുസംബന്ധിച്ച ആഭ്യന്തര അന്വേഷണത്തിൽ ശുക്ല കുറ്റക്കാരനാണെന്ന് കണ്ടെ ത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ നീക്കാൻ സർക്കാറിെൻറ ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് കത്തയച്ചത്. 2017ൽ സ്വകാര്യ കോളജുകളിൽ വിദ്യാർഥികൾക്ക് പ്രവേശനാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ ഏകപക്ഷീയ വിധിപ്രസ്താവം നടത്തിയെന്നാണ് ശുക്ലക്കെതിരായ പ്രധാന ആരോപണം.
മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, സിക്കിം ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്.കെ. അഗ്നിഹോത്രി, മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് പി.കെ. ജയ്സ്വാൾ എന്നിവർ അടങ്ങിയ അന്വേഷണ സമിതി പരാതിയിൽ കഴമ്പുെണ്ടന്നും ജസ്റ്റിസ് ശുക്ലക്ക് ഗുരുതര പിഴവ് സംഭവിച്ചെന്നും കണ്ടെത്തിയത്. നിയമ വ്യവസ്ഥയുടെ മൂല്യങ്ങളെ അപമാനിക്കും വിധമുള്ള നടപടിയാണ് ശുക്ലയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കമ്മിറ്റി കണ്ടെത്തി.
കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ജസ്റ്റിസ് ശുക്ലയോട് രാജിവെക്കുകയോ മുൻകൂർ വിരമിക്കൽ നടത്തുകേയാ വേണമെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിർദേശിച്ചിരുന്നു. നിർദേശം നിരാകരിച്ചതിനെ തുടർന്ന് ശുക്ലയെ ഉടനെ കോടതി നടപടികളിൽ നിന്ന് മാറ്റിനിർത്തണമെന്ന് ദീപക് മിശ്ര അലഹബാദ് ചീഫ് ജസ്റ്റിന് നിർദേശം നൽകി. തുടർന്ന് ജസ്റ്റിസ് ശുക്ല നീണ്ട അവധിയിൽ പ്രവേശിച്ചു. എന്നാൽ, കഴിഞ്ഞ മാർച്ച് 23ന് തെന്ന കോടതി നടപടികളിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ചീഫ് ജസ്റ്റിസ് മുഖേന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ജസ്റ്റിസ് ശുക്ല കത്തയച്ചു.
എന്നാൽ, ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതി ജസ്റ്റിസ് ശുക്ലക്ക് ഗുരുതര തെറ്റ് സംഭവിച്ചെന്ന് കണ്ടെത്തിയതിനാൽ ഇദ്ദേഹത്തെ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് രഞ്ജൻ ഗൊഗോയ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.