സിക്കിമിലും ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടി; വിഡിയോ പുറത്ത്

ന്യൂഡൽഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഗ​ൽ​വാ​നി​ൽ ജൂ​ൺ 15ലെ സംഘർഷത്തിന് പിന്നാലെ സിക്കിമിലെ ‍യഥാർഥ നിയന്ത്രണരേഖയിലും ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയതായി റിപ്പോർട്ട്. സിക്കിമിലെ ഹൈ ആൾട്ടിറ്റ്യൂഡ് പ്രദേശമായ സ്കിർമിഷിലാണ് അതിർത്തിരക്ഷാ സേനയിലെ സൈനികരും ചൈനീസ് സേനാംഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിന്‍റേതെന്ന് പറയുന്ന വിഡിയോ ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

മഞ്ഞുനിറഞ്ഞ സ്ഥലത്തെ കൂട്ടപ്പൊരിച്ചിലിന്‍റെ മൊബൈലിൽ പകർത്തിയ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് പുറത്തുവന്നത്. മടങ്ങി പോകാനും അടിപിടി വേണ്ടെന്നും ഇരുവിഭാഗം സൈനികരും ആവശ്യപ്പെടുന്നതും കേൾക്കാം. ഇന്ത്യൻ സൈനികർ ചൈനീസ് സേനാംഗങ്ങളെ ഇടിച്ചിടുന്നതും ദൃശ്യങ്ങളിലുണ്ട്.

സിക്കിമിലും ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടി; വിഡിയോ പുറത്ത്ജൂ​ൺ 15ന് ഗ​ൽ​വാ​നി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഇ​ന്ത്യ​യു​ടെ 20 ജ​വാ​ന്മാ​രാ​ണ്​ വീ​ര​മൃ​ത്യു വ​രി​ച്ച​ത്. 76 സൈനികർക്ക് പരിക്കേറ്റിരുന്നു. ആക്രമണം ചൈന മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ. 

ഗ​ൽ​വാ​നി​ലെ സം​ഘ​ർ​ഷ ഭൂ​മി​യിലെ പി​ന്മാ​റ്റം സം​ബ​ന്ധി​ച്ച സ​മ​വാ​യ​ത്തി​ന്​ ഇ​നി​യും അ​ന്തി​മ രൂ​പ​മാ​യി​ട്ടി​ല്ല. പ​ല​വ​ട്ടം ന​ട​ന്ന ക​മാ​ൻ​ഡ​ർ​ത​ല ച​ർ​ച്ച​യു​ടെ തു​ട​ർ​ച്ച​യാ​യി തി​ങ്ക​ളാ​ഴ്​​ച 11 മണിക്കൂർ ചർച്ച ന​ട​ന്നിരുന്നു. ഗ​ൽ​വാ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ മു​ന്ന​ണി മേ​ഖ​ല​ക​ളി​ലേ​ക്ക്​ കൂ​ടു​ത​ൽ ക​ര​സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. 

3500 കി​ലോ​മീ​റ്റ​ർ വ​രു​ന്ന അ​തി​ർ​ത്തി​യാ​ണ്​ ചൈ​ന​യു​മാ​യി ഇ​ന്ത്യ പ​ങ്കി​ടു​ന്ന​ത്.

Tags:    
News Summary - Clash Between Indian, Chinese Troops In Sikkim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.