അനധികൃത മണൽഖനനത്തിനെതിരെ സമരം ചെയ്ത സ്ത്രീകളെ കൈവിലങ്ങിട്ട് പൂട്ടി ബിഹാർ സർക്കാർ

അനധികൃത മണൽ ഖനനത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ കൈകൾ പിന്നിലേക്ക് ചേർത്ത് വിലങ്ങണിയിച്ച് ബിഹാർ പൊലീസ്. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം.

മണൽ ഖനനത്തിനായുള്ള ലേലം നടക്കുന്ന വേദിക്കരികിലാണ് പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. ഇവരെ അക്രമിക്കാൻ പൊലീസ് തുനിഞ്ഞതോടെ സ്ഥിതി വഷളാകുകയായിരുന്നു. ​സമരക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞതായി പൊലീസ് പറഞ്ഞു. തുടർന്ന് ഗ്രാമവാസികളായ സ്ത്രീകളെ അറസ്റ്റ് ചെയ്ത് കൈവിലങ്ങ് അണിയിക്കുകയായിരുന്നു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ നിരവധി പേർക്ക് പരിക്കേറ്റു. 

Tags:    
News Summary - Clash With Cops, Women Handcuffed In Bihar Illegal Sand Mining Crackdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.