മുംബൈ: പത്താം ക്ലാസ് വിദ്യാർഥി പരീക്ഷാതലേന്ന് നെഞ്ചുവേദന വന്ന് മരിച്ചു. മുംബൈയിലെ പ്രഭാദേവിയിലാണ് സംഭവം. ദാദറിെല ശിശു വിഹാർ സ്കൂൾ വിദ്യാർഥി ഋത്വിക് ഖദ്സിയാണ് മരിച്ചത്. ഹോളിയുെട ഭാഗമായി ബുധനാഴ്ച സ്കൂളിൽ നടന്ന ആഘോഷങ്ങളിൽ പെങ്കടുത്ത് വന്ന വിദ്യാർഥിക്ക് രാത്രി ഉറങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പരീക്ഷക്ക് പഠിക്കാൻ രാവിലെ അഞ്ചരക്ക് വിളിക്കണം എന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടാണ് ഋത്വിക് ഉറങ്ങാൻ കിടന്നത്. എന്നാൽ അർധ രാത്രിയോടു കൂടി നെഞ്ചുവേദനിക്കുന്നുവെന്ന് രക്ഷിതാക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ടുമണിയോടു കൂടിയാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. മരിച്ച നിലയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ് മോർട്ടം നടത്തിയെങ്കിലും പ്രാഥമിക പരിശോധനയിൽ മരണകാരണം കണ്ടെത്താനായിട്ടില്ല. ഹൃദയാഘാതമാകാൻ സാധ്യതയുണ്ടെന്ന് ഫോറൻസിക് സർജൻമാർ പറയുന്നു. എന്നാൽ ടെസ്റ്റ് റിപ്പോർട്ടുകൾ കിട്ടിയാൽ മാത്രമേ മരണ കാരണം പറയാനാകൂവെന്നും ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.