പഠനത്തിന്‍റെ പേരിൽ രക്ഷിതാക്കൾ ശകാരിച്ച പത്താം ക്ലാസുകാരി ജീവനൊടുക്കി

മുംബൈ: പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാതാപിതാക്കൾ ശകാരിച്ചതിനെ തുടർന്ന് പത്താം ക്ലാസുകാരി ജീവനൊടുക്കി. സെൻട്രൽ മുംബൈയിൽ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. 15വയസുകാരി റിയ താക്കൂറാണ് മരിച്ചത്. എൻ.എം ജോഷി മാർഗിലുള്ള എം.എച്ച്‌.എ.ഡി.എ കോളനിയിലെ കെട്ടിടത്തിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

വിദ്യാർഥിനിയുടെ മാതാപിതാക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

'കുട്ടി സ്വയം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന്‍റെ പക്കലുണ്ട്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർബന്ധിച്ചതിനാൽ ജീവനൊടുക്കിയതാവാമെന്നാണ് കുട്ടിയുടെ പിതാവിന്റെ മൊഴി സൂചിപ്പിക്കുന്നത്. കേസിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്'-എൻ.എം ജോഷി മാർഗ് പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ സുനിൽ ചന്ദ്രമോർ പറഞ്ഞു.

Tags:    
News Summary - Class 10 student kills self after parents scold her about studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.