നാലാം ക്ലാസുകാരിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പരാതിയെത്തുടർന്ന് ഹൈദരാബാദ് നഗരത്തിലെ ഛത്രിനക പ്രദേശത്തെ സ്വകാര്യ സ്‌കൂൾ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ക്ലാസ് മുറിയിൽ തനിച്ചായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കാൻ ശ്രമിക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ ഭയന്ന പെൺകുട്ടി നിലവിളിക്കാനും കരയാനും തുടങ്ങിയതോടെ മറ്റ് ജീവനക്കാർ ഓടിയെത്തി. നിലവിളിക്കാൻ ശ്രമിച്ച പെൺകുട്ടിയെ പ്രതി മർദ്ദിച്ചതായും ഛത്രിനാക പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ സെയ്ദ് അബ്ദുൽ ഖാദർ പറഞ്ഞു.
സ്‌കൂൾ മാനേജ്‌മെന്റ് സംഭവം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.