ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ല ീൻ ചിറ്റ് നൽകിയ തെരഞ്ഞെടുപ്പ് കമീഷൻെറ നടപടിയിൽ തൻെറ വിയോജന കുറിപ്പ് പരസ്യപ്പെടുത്തണമെന്ന കമീഷൻ അംഗം അശോ ക് ലവാസയുടെ ആവശ്യം കമീഷൻ തള്ളി. അന്തിമ ഉത്തരവിൽ വിയോജന കുറിപ്പ് രേഖപ്പെടുത്തേണ്ടതില്ലെന്ന് കമീഷൻ തീരുമാന ിച്ചു. കമീഷനിലുണ്ടായ ഭിന്നത തീർക്കാനായി വിളിച്ച യോഗത്തിലാണ് അന്തിമ ഉത്തരവിൽ ആരുടേയും വിയോജന കുറിപ്പ് രേഖപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.
വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ മറ്റ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത് സുപ്രീംകോടതി ഇടപെടൽ മൂലമാണെന്നും ലവാസ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി മോദിക്കും ബി.െജ.പി അധ്യക്ഷൻ അമിത് ഷാക്കും പക്ഷപാതപരമായി ക്ലീൻ ചിറ്റ് നൽകിയതിനെ െചാല്ലിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ ഭിന്നത ഉടലെടുത്തത്. വിയോജിപ്പ് എഴുതി നൽകിയിട്ടും കമീഷൻ തീരുമാനത്തിൽ രേഖപ്പെടുത്താതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ ഏകപക്ഷീയമായി പെരുമാറിയതാണ് ലവാസയെ െചാടിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് അശോക് ലവാസ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചിരുന്നു.
പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച യോഗങ്ങളിൽ മൂന്നംഗ കമീഷനിലെ ഭൂരിപക്ഷ അംഗങ്ങൾ കൈക്കൊള്ളുന്ന തീരുമാനത്തിനൊപ്പം ന്യൂനപക്ഷമായ അംഗത്തിന്റെ അഭിപ്രായവും രേഖപ്പെടുത്തണമെന്ന് ലവാസ അറോറക്ക് എഴുതിയിരുന്നു. മോദിയും അമിത് ഷായും നടത്തിയ പ്രസംഗങ്ങളിൽ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന തീരുമാനങ്ങളിൽ നാലു തവണ ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.