ന്യൂഡൽഹി: ശുചിത്വം ജീവിത ശൈലിയാക്കണമെന്ന് പ്രധാനമന്ത്രി നേരന്ദ്രമോദി. ‘സ്വച്ഛത ഹി േസവ’ പ്രചാരണത്തിന് മാധ്യമങ്ങൾക്ക് നല്ല പങ്കു വഹിക്കാനാകുെമന്നും പ്രധാനമന്ത്രി പറഞ്ഞു. ‘മൻ കി ബാതി’െൻറ 36ാമത് എഡിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ ശുചീകരണ പദ്ധതി സ്വച്ഛ് ഭാരത് കൂടുതൽ പങ്കാളിത്തത്തോടുകൂടി സജീവമായി നടപ്പാക്കണം. ശ്രീനഗർ മുൻസിപ്പൽ കോർപ്പറേഷെൻറ സ്വച്ഛ് ഭാരത് ബ്രാൻഡ് അംബാസഡറായ 18കാരൻ ബിലാൽ ദാറിനെ താൻ അഭിനന്ദിക്കുന്നു. വൂളാർ തടാകത്തിൽ നിന്ന് 12,000 കിലോ മാലിന്യമാണ് ഒരു വർഷത്തിനിെട ബിലാൽ നീക്കം ചെയ്തത്. ബിലാലിനെ സർക്കാറിന് മാതൃകയാക്കാം. ശുചീകരണം ശീലമാക്കണം. അതിനായി ആശയപരമായ നീക്കം തന്നെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസത്തിെൻറ പേരിലുള്ള അതിക്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിൽ ദേര സച്ച സൗധ നേതാവ് ഗുർമീത് റാം റഹീം സിങ്ങിെന അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് െപാട്ടിപ്പുറപ്പെട്ട അതിക്രമങ്ങൾ അസഹനീയമാണ്. വിശ്വാസത്തിെൻറ പേരിൽ നടക്കുന്ന ഇത്തരം അതിക്രമങ്ങെള അംഗീകരിക്കാനാകില്ല. െകാല്ലപ്പെട്ട ൈസനികരുടെ ഭാര്യമാർ രാജ്യത്തെ സേവിക്കാൻ തീരുമാനിച്ചത് അഭിനന്ദനീയമാണ്. സൈന്യത്തിൽ ചേർന്ന് രാജ്യ സേവനത്തിനിറങ്ങിയ ലഫ്. സ്വാതി മഹാദികിനെയും ലഫ്. നിധി ദുബെയെയും അഭിനന്ദിക്കുന്നു. സർദാർ പേട്ടൽ നമ്മുടെ രാജ്യത്തെ ഏകോപിപ്പിച്ചു തന്നു. ആ െഎക്യം നാം നിലനിർത്തണം.
പാവപ്പെട്ട ഖാദിതൊഴിലാളികളുടെ ക്ഷേമത്തിനായി ഇൗ ഗാന്ധി ജയന്തി ദിനത്തിൽ എല്ലാവർക്കും ഒരു ഖാദി ഉത്പന്നം വാങ്ങാം. ഇത് അവരുെട ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരലാകെട്ടയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുെട ‘മൻ കി ബാത്’ എന്ന റേഡിയോ പരിപാടി തുടങ്ങിയിട്ട് മൂന്നാം വർഷമാണ് ഇന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.