ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾ പിന്നിടുന്നതിന് മുേമ്പ മരണത്തിന് കീഴടങ്ങിയ യുവഡോക്ടർ അനസ് മുഹമ്മദിെൻറ പിതാവിെൻറ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നു. ഡോക്ടറുടെ വസതിയിലെത്തി പിതാവിനെ സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അനസിെൻറ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.
അനസിെൻറ പിതാവ് മുജാഹിദുൽ ഇസ്ലാം പറഞ്ഞതിങ്ങനെ: ''എെൻറ മകൻ രാജ്യത്തിനായുള്ള സേവനത്തിൽ സ്വന്തം ജീവിതം തന്നെ ത്യാഗം ചെയ്തു. എെൻറ മകൻ ഇന്ന് എെൻറ കൂടെയില്ല. എെൻറ രണ്ട് ആൺമൺക്കൾ എഞ്ചിനീയറിങ്ങിനും ഒരു പത്താംക്ലാസിലും പഠിക്കുക്യാണ്. എെൻറ മകൾ ബി.എം.എസിനാണ് പഠിക്കുന്നത്. അവരെയും ഞാൻ ഈ രാജ്യത്തെ സേവിക്കാനായി അയക്കും ''. ഉള്ളുരുകിപ്പറഞ്ഞ മുജാഹിദിനെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചാണ് കെജ്രിവാൾ മടങ്ങിയത്.
മരണപ്പെട്ട അനസിന് ഇമാദുദ്ദീൻ, മാസ്, ഹസൻ എന്നിങ്ങനെ മൂന്ന് സഹോദരങ്ങളും സിദ്റ എന്ന പേരിൽ ഒരു സഹോദരിയുമുണ്ട്. അതേസമയം അനസിെൻറ കുടുംബത്തിന് സഹായ ധനം അനുവദിച്ചതിലും വിദ്വേഷ പ്രചാരണവുമായി ബി.ജെ.പിയെത്തി. കെജ്രിവാർ മുസ്ലിമായ അനസിെൻറ കുടുംബത്തിന് മാത്രമായി സഹായം അനുവദിച്ചു എന്നായിരുന്നു ബി.ജെ.പി പ്രചാരണം. എന്നാൽ കോവിഡ് ബാധിച്ചുമരിച്ച ഡോക്ടർമാരായ ജൊഗീന്ദർ ചൗധരി, അഷീം ഗുപ്ത, രാകേഷ് ജെയ്ൻ അടക്കമുള്ളവർക്കും അധ്യാപകരായ സിയോജി മിശ്രീ, നിതിൻ തൻവർ എന്നിവർക്കും കെജ്രിവാൾ സഹായം സമാനമായ നൽകിയിരുന്നു.
ജി.ടി.ബി ആശുപത്രിയിൽ ജൂനിയർ റസിഡന്‍റ് ഡോക്ടർ ആയിരുന്ന അനസ് മുജാഹിദ് മെയ് പത്തിന് ആണ് മരിച്ചത്. 26 വയസായിരുന്നു.ഡൽഹി യൂനിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. അനസ് കോവിഡ് സ്ഥിരീകരിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം മരണപ്പെടുകയായിരുന്നു. തലച്ചോറിലെ രക്താസ്രവത്തെ തുടർന്നായിരുന്നു മരണം. മറ്റ് രോഗങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.