ന്യൂഡല്‍ഹി: ഭരണ വിരുദ്ധ വികാരം അലയടിച്ച ഗോവയിൽ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പർസേക്കർ തോറ്റു. 2012ൽ40 സീറ്റുകളിൽ കേവല ഭൂരിപക്ഷമായ 21 സീറ്റുകൾ നേടിയ ബി.ജെ.പി നിലവിൽ ഏഴു സീറ്റുകളിൽ മാത്രമാണ് മുന്നിട്ടു നിൽക്കുന്നത്. 2012ൽ ഒമ്പതു സീറ്റുകൾ മാത്രം നേടിയിരുന്ന േകാൺഗ്രസ് എട്ടു സീറ്റുകളിലാണ് മുന്നിട്ടു നിൽക്കുന്നത്.
ഗോവയിൽ കൂടാതെ പഞ്ചാബിൽ മാത്രമാണ് കോൺഗ്രസിന് മുന്നിട്ടു നിൽക്കാനായത്. യു.പിയിൽ എസ്.പി –കോൺഗ്രസ് സഖ്യത്തെ നിലം പരിശാക്കി ബി.ജെ.പി 278 സീറ്റുകളിലാണ് മുന്നിൽ നിൽക്കുന്നത്. കേവല ഭൂരിപക്ഷം 202 സീറ്റുകളാണ്. ഉത്തരാഖണ്ഡിൽ 36 സീറ്റുകൾ മതി കേവല ഭൂരിപക്ഷത്തിന്. 56 സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നിട്ടു നിൽക്കുന്നത്.
മണിപ്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 60 സീറ്റുകളിൽ കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ നേടണം. കോൺഗ്രസ് 16 സീറ്റുകളും ബി.ജെ.പി 10 സീറ്റുകളും നേടി. തൗബാലിൽ 5730 വോട്ടിന് ഇറോം ശർമിളയെ തോൽപ്പിച്ച് മുഖ്യമന്ത്രിയും കോൺഗ്രസിെൻറ സ്ഥാനാർഥിയുമായ ഒക്കാറാം ഇബോബി സിങ് വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.