ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. ഹൈദരാബാദിൽ നടന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി പരാജയപ്പെടുത്താൻ 40 കോടി രൂപ ചെലവഴിച്ചുവെന്നും സമിതിക്കുള്ളിൽനിന്ന് വിവരങ്ങൾ ചോർത്താൻ പൊലീസ് ഇന്റലിജൻസിനെ നിയോഗിച്ചുവെന്നും ഗോയൽ ആരോപിച്ചു.
ബി.ജെ.പിയിൽ എല്ലാം സുതാര്യമായതിനാൽ മറച്ചുവെക്കാനൊന്നുമില്ല. രഹസ്യവിവരങ്ങൾ ചോർത്താൻ പൊലീസ് ഇന്റലിജൻസിനെ നിയോഗിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
നിർവാഹക സമിതി നടക്കുന്ന ദിവസം കോടികൾ ചെലവഴിച്ച് തെലങ്കാനയിലെ എല്ലാ പത്രങ്ങളിലും പരസ്യം നൽകിയതും നഗരത്തിലുടനീളം ബിൽബോർഡുകൾ സ്ഥാപിച്ചതും യോഗം പരാജയപ്പെടുത്താനായിരുന്നുവെന്നും 40 കോടി ഇതിന് ചെലവഴിച്ചുവെന്നും ഗോയൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.