ഇംഗ്ലീഷിന് പുറമെ മദ്രാസ് ഹൈക്കോടതിയുടെയും മധുരയിലെ ബെഞ്ചിന്റെയും ഔദ്യോഗിക ഭാഷയായി തമിഴിനെ പ്രഖ്യാപിക്കാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ ചീഫ് ജസ്റ്റിസ് എൻ വി രമണയോടും ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഇരുവർക്കും സ്റ്റാലിൻ കത്തയച്ചു.
ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിൽ സാമൂഹിക വൈവിധ്യവും സാമൂഹ്യനീതിയും ഉൾപ്പെടുത്തണമെന്നും ഉറപ്പ് വരുത്തുന്നതിനായി ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ സുപ്രീം കോടതിയുടെ സ്ഥിരം പ്രാദേശിക ബെഞ്ചുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ "വിശാലമായ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ആളുകൾക്ക് സുപ്രീം കോടതിയിലേക്ക് തുല്യ പ്രവേശനമുണ്ട് എന്ന് ഉറപ്പുവരുത്തണം" -കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു.പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും അയച്ച കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭ്യമാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.