കോയമ്പത്തൂരിൽ മദ്യം കലർത്തിയ ​െഎസ്​ക്രീം വിൽപന നടത്തിയ സ്​ഥാപനം അധികൃതർ അടച്ചുപൂട്ടി മുദ്രവെക്കുന്നു

മദ്യം കലർത്തിയ ഐസ്​ക്രീം വിൽപന; കോയമ്പത്തൂരിൽ കഫെ അടച്ചുപൂട്ടി

ചെന്നൈ: കോയമ്പത്തൂർ നഗരത്തിൽ ​മദ്യം കലർത്തിയ െഎസ്​ക്രീം വിൽപന നടത്തിയിരുന്ന സ്​ഥാപനം ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്​ഥർ അടച്ചുപൂട്ടി മുദ്രവെച്ചു. കോയമ്പത്തൂർ ലക്ഷ്​മി മിൽസ്​ ജംഗ്​ഷനിലെ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്ന 'റോളിങ്​ ഡഫ്​ കഫേ' എന്ന വിൽപന കേന്ദ്രത്തിനെതിരെയാണ്​ നടപടി.പ്രസ്​തുത കേന്ദ്രത്തിൽ ഇന്ത്യൻ നിർമിത വിദേശമദ്യം കലർത്തിയ ​െഎസ്​ ക്രീമുകൾ വിൽപന നടത്തുന്നതായി തമിഴ്​നാട്​ ആരോഗ്യ വകുപ്പ്​​ മന്ത്രി എം.സുബ്രമണ്യത്തിന്​ പരാതി ലഭിച്ചിരുന്നു.


ഇതി​െൻറ അടിസ്​ഥാനത്തിൽ റെയ്​ഡ്​ നടത്താൻ മന്ത്രി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്​ നിർദേശം നൽകുകയായിരുന്നു. തുടർന്ന്​​ കോയമ്പത്തൂർ ജില്ല ഭക്ഷ്യ സുരക്ഷ ഒാഫിസർ തമിഴ്​ശെൽവ​െൻറ നേതൃത്വത്തിലുള്ള സംഘമാണ്​ പരിശോധന നടത്തിയത്​.

സ്​ഥാപനത്തിൽനിന്ന്​ മദ്യകുപ്പികളും കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്​തുക്കളും കണ്ടെടുത്തു. ​വൃത്തിഹീനമായി കിടന്നിരുന്ന കേന്ദ്രത്തിൽ മദ്യം കലർത്തി െഎസ്​ക്രീം നിർമിച്ചിരുന്നതായും കണ്ടെത്തി. ഇതി​െൻറ സാമ്പിളുകളും ശേഖരിച്ചു. കടയുടെ ലൈസൻസും റദ്ദാക്കി. 


Tags:    
News Summary - Coimbatore based company sells alcohol laced ice cream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.