അകോല: മൂന്നു പതിറ്റാണ്ടു നീണ്ട ഒൗദ്യോഗിക ജീവിതം അവസാനിപ്പിക്കുന്ന ഡ്രൈവർക്ക് ബോസ് നൽകിയ യാത്ര അയപ്പ് വൈറലാകുന്നു. മഹാരാഷ്ട്രയിലെ അലോക ജില്ലാ കലക്ടർ ജി ശ്രീകാന്താണ് വിരമിക്കാൻ പോകുന്ന തെൻറ ഡ്രൈവർ ദിംഗബർ താക്കിന് നല്ലൊരു സവാരി നൽകി മാതൃകയായത്.
അലങ്കരിച്ച ഒൗദ്യോഗിക വാഹനത്തിെൻറ പിൻ സീറ്റിൽ നിന്നും ഡ്രൈവർ യൂനിഫോമിൽ ഇറങ്ങിവന്ന ദിംഗബറിനെ കണ്ട എല്ലാവരും സംശയിച്ചു. എന്നാൽ ഡ്രൈവർ സീറ്റിൽ കലക്ടറെ കണ്ടതോടെ അമ്പരപ്പായി.
ദിഗംബരിെൻറ അവസാന പ്രവർത്തി ദിവസം ഒാഫീസിലെത്തിക്കാനുള്ള ചുമതല കലക്ടർ ശ്രീകാന്ത് ഏറ്റെടുക്കുകയായിരുന്നു. ജില്ലയിൽ മാറി വന്ന 18 കലക്ടർമാർക്ക് വേണ്ടി വളയം തിരിച്ച ദിംഗബറിെൻറ അവസാന പ്രവൃത്തി ദിവസം ശ്രീകാന്ത് അദ്ദേഹത്തിെൻറ ഡ്രൈവറായി മാറുകയായിരുന്നു.
58 കാരനായ ദിംഗബർ താക് 35 വർഷം സർക്കാറിനു വേണ്ടി ജോലി ചെയ്താണ് വിശ്രമ ജീവിതത്തിലേക്ക് മടങ്ങുന്നത്. ഉദ്യോഗസ്ഥരെ സുരക്ഷിതമായി അവരുടെ ഇടങ്ങളിലെത്തിച്ച ദിംഗബറിന്സൂക്ഷിക്കാൻ നല്ലൊരു ഒാർമ എന്നതിനാണ് ഇങ്ങനെ ചെയ്തത്. അദ്ദേഹത്തിെൻറ സുദീർഘ സേവനങ്ങൾക്ക് നന്ദി പറയുകയാണെന്നും ജി. ശ്രീകാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.