ന്യൂഡൽഹി: സ്റ്റാൻഡ്-അപ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന കേസിലാണ് ജാമ്യം. കേസിൽ സുപ്രീംകോടതി മധ്യപ്രദേശ് സർക്കാറിന് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.
മുമ്പ് മൂന്ന് തവണ മുനവർ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അവസാനമായി ജനുവരി 28ന് മധ്യപ്രദേശ് ഹൈകോടതിയാണ് മുനവർ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളിയത്. ബി.ജെ.പി എം.എൽ.എയുടെ മകന്‍റെ പരാതിയിലാണ് മുനവർ ഫാറൂഖിയെ ജനുവരി രണ്ടിന് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് ചുമത്തിയ ആരോപണങ്ങൾക്ക് തെളിവ് നിരത്താനോ കേസ് ഡയറി ഹാജരാക്കാനോ കഴിയാത്ത സാഹചര്യത്തിൽ പോലും മുനവർ ഫാറൂഖിക്ക് ജാമ്യം നിഷേധിച്ചിരുന്നു. മുനവർ ഫാറൂഖിക്ക് പുറമേ നലിൻ യാദവ്, എഡ്വിൻ ആന്‍റണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ് എന്നിവരാണ് ബി.ജെ.പി എം.എൽഎ മാലിനി ഗൗറിന്‍റെ മകൻ ഏകലവ്യ സിങ് ഗൗറിന്‍റെ പരാതിയെ തുടർന്ന് അറസ്റ്റിലായത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.