ന്യൂഡൽഹി: മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന് കേസിൽ കേന്ദ്രസർക്കാറിനോട് നവംബർ രണ്ടിനകം നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി.അന്ന് കൃത്യമായ പദ്ധതി തയാറാക്കിയെത്താൻ കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു. സാധാരണക്കാരെൻറ ദീപാവലി ആഘോഷം കേന്ദ്രത്തിെൻറ കൈയിലാണെന്നും കോടതി ഓർമിപ്പിച്ചു.
ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരു മാസം സമയം വേണമെന്നായിരുന്നു കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്. തീരുമാനമെടുക്കാൻ ഒരു മാസം സമയമെന്തിനെന്ന് ചോദിച്ച കോടതി കേസ് നവംബർ രണ്ടിന് ലിസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. വായ്പകൾക്ക് പിഴപലിശ ഒഴിവാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അത് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
രണ്ട് കോടി വരെയുള്ള വായ്പകൾക്ക് പിഴപലിശ ഒഴിവാക്കി നൽകിയിട്ടുണ്ട്. അതിന് മുകളിൽ ആനുകൂല്യം നൽകിയാൽ അത് ബാങ്കുകൾക്ക് വലിയ നഷ്ടമുണ്ടാക്കും. കോവിഡ് മുലം സാമ്പത്തിക പ്രതിസന്ധിയിലായ ആളുകൾക്കായി രക്ഷാപാക്കേജുകൾ നടപ്പിലാക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.