ന്യൂഡൽഹി: ഛത്തിസ്ഗഢിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാന മന്ത്രി മുഹമ്മദ് അക്ബറിനെതിരെ വർഗീയ പരാമർശം നടത്തിയ അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശർമക്ക് തെരഞ്ഞെടുപ്പ് കമീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഈ മാസം 30ന് വൈകീട്ട് അഞ്ചുമണിക്കകം വിശദീകരണം നൽകണം. ഒക്ടോബർ 18ന് കവർധയിൽ പ്രസംഗിക്കവെയാണ് ശർമ വിവാദ പരാമർശം നടത്തിയത്. ഇതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.
‘കൗസല്യ മാതാവിന്റെ (ശ്രീരാമന്റെ മാതാവ്) നാട്ടിൽനിന്ന് അക്ബറിനെ നാടുകടത്തിയില്ലെങ്കിൽ ഈ ദേശത്തിന്റെ പവിത്രത നഷ്ടമാകും. ഒരു അക്ബറിന് ഇടംകൊടുത്താൽ, അയാൾ നൂറു അക്ബർമാരെയും കൊണ്ടുവരും. എത്രയും പെട്ടെന്ന് അയാളെ കെട്ടുകെട്ടിക്കുക.’ എന്നായിരുന്നു പ്രസംഗം. കൗസല്യയുടെ ജന്മദേശം ഇപ്പോഴത്തെ ഛത്തിസ്ഗഢ് ആണെന്നാണ് വിശ്വാസം. ഭൂപേഷ് ബാഘേൽ സർക്കാറിനെയും വർഗീയമായി ആക്രമിക്കുന്നതായിരുന്നു ഹിമന്തയുടെ പ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.