ന്യൂഡൽഹി: ബി.ജെ.പി െഎ.ടി സെല്ലിെൻറ ഭീഷണി നേരിടുന്ന നടൻ സിദ്ധർഥിന് പിന്തുണയുമായി കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. സമൂഹം പരിരക്ഷിക്കുന്ന വില്ലൻമാർ ഒാൺ സ്‌ക്രീൻ നായകരെ ഭീഷണിപ്പെടുത്തുകയാണെന്ന് ശശി തരൂർ പറഞ്ഞു.
'നമ്മുടെ ഓൺ-സ്‌ക്രീൻ നായകർ എന്തുകൊണ്ടാണ് വായ തുറക്കാത്തതെന്ന്, അല്ലെങ്കിൽ തീവ്രമായി പ്രചാരണം നടത്താത്തതെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. നമ്മുടെ സമൂഹം പരിരക്ഷിക്കുകയും ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ഒാഫ് സ്‌ക്രീൻ വില്ലൻമാർ ഇൗ നായകൻമാരെ താങ്ങാൻ കഴിയുന്നതിലുമപ്പുറം ഭീഷണിപ്പെടുത്തുന്നതാണ് അതിനുള്ള ഒരു കാരണം. സിദ്ധാർത്ഥിനെപ്പോലുള്ള അപൂർവ വ്യക്തിയൊഴികെ' -ശശി തരൂർ ട്വീറ്റ് ചെയ്തു. 'നെട്ടല്ലുള്ള അപൂർവം സെലിബ്രിറ്റി' എന്ന കുറിപ്പോടെ സിദ്ധർഥിനെക്കുറിച്ച് അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ രമൺ ധാക്ക േപാസ്റ്റ് ചെയ്ത ചിത്രവും ശശി തരൂർ പങ്കുവെച്ചു.
ബി.ജെ.പിയെയും കേന്ദ്ര സർക്കാറിെൻറ നയങ്ങളെയും വിമർശിക്കുന്നതിന്‍റെ പേരിൽ തനിക്കും കുടുംബത്തിനും േനരെ 500ഓളം കൊലപാതക - ബലാത്സംഗ ഭീഷണികളാണ് സംഘ്പരിവാർ പ്രവർത്തകരിൽനിന്ന് ഉണ്ടായതെന്ന് സിദ്ധാർഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
'എന്‍റെ ഫോൺ നമ്പർ തമിഴ്നാട് ബി.ജെ.പിയും ബി.ജെ.പി ഐ.ടി സെല്ലും ചോർത്തി. 24 മണിക്കൂറിനിടെ 500ൽ അധികം കൊലപാതക - ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ് തനിക്കും തന്‍റെ കുടുംബത്തിനും ലഭിച്ചത്. എല്ലാ നമ്പറുകളും ബി.ജെ.പി ബന്ധമുള്ളവയാണ്. അവ പൊലീസിന് കൈമാറി. ഞാൻ നിശബ്ദനാകില്ല. നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കൂ' -പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്ത് കൊണ്ടുള്ള ട്വീറ്റ് കുറിച്ച് സിദ്ധാർഥ് വീണ്ടും തെൻറ നിലപാട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.