ന്യൂഡൽഹി: രാജ്യത്ത് പുതിയ ഐ.ടി നിയമത്തിെൻറ തലവേദനയിൽ നട്ടംതിരിയുന്നതിനിടെ ട്വിറ്റർ ഇന്ത്യക്കെതിരെ വീണ്ടും കേസ്. വർഗീയ വിദ്വേഷ പ്രചാരണത്തിന് ഡൽഹി പൊലീസ് സൈബർ സെല്ലാണ് കേസ് രജിസ്റ്റർ ചെയ്തത്. അഡ്വ. ആദിത്യ സിങ് ദേശ്വാളിെൻറ പരാതിയിൽ ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മനീഷ് മഹേശ്വരിയെ കൂടാതെ ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മാനേജർ ഷാഗുഫ്ത കമ്രാൻ, റിപബ്ലിക് എത്തീസ്റ്റ് എന്ന സംഘടനയുടെ സ്ഥാപകൻ അർമിൻ നവാബി, സി.ഇ.ഒ സൂസന്ന മക്കിൻട്രി എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.
എത്തീസ്റ്റ് റിപബ്ലിക് എന്ന ട്വിറ്റർ പേജിലൂടെ പുറത്തുവിട്ട ഹിന്ദുദൈവം മഹാകാളിയുടെ ചിത്രം മതവികാരം വൃണപ്പെടുത്തുന്നതും സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നതുമാണെന്നാണ് ആരോപണം. ട്വിറ്റർ ഉപഭോക്താക്കൾ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തിൽ ദുരുപയോഗം മാത്രമല്ല, ശല്യം, അസൗകര്യം, അപകടം, തടസം,അപമാനം, പരിക്ക്, ക്രിമിനൽ ഭീഷണി, ശത്രുത, വിദ്വേഷം തുടങ്ങിയവ സൃഷ്ടിക്കുന്നതായും പരാതിയിൽ പറയുന്നു.
ഹിന്ദു മതവിശ്വാസത്തെ അപമാനിക്കുന്നതിനായി മനപൂർവം ചിത്രം പോസ്റ്റ് ചെയ്ത് പ്രകോപിപ്പിക്കുകയായിരുന്നു. 2011 മുതൽ സമാനമായ രീതിയിൽ ഹിന്ദു ദൈവങ്ങളെയും മറ്റു മതങ്ങളെയും ഇൗ പേജിലൂടെ അപമാനിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.