യു.പിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഒരാൾ വെടിയേറ്റു കൊല്ലപ്പെട്ടു

ബഹ്‌റൈച്ച് (യു.പി): ഉത്തർപ്രശേിലെ ബഹ്‌റൈച്ചിലെ മഹ്‌സിയിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

മഹാരാജ്ഗഞ്ച് പ്രദേശത്ത് ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത തർക്കം സംഘർഷത്തിലെത്തുകയായിരുന്നു. തുടർന്ന് ജനങ്ങൾ പരസ്പരം ഏറ്റുമുട്ടുകയും സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നുവെന്നും ബഹ്‌റൈച്ച് പൊലീസ് സൂപ്രണ്ട് വൃന്ദ ശുക്ല പറഞ്ഞു.

സംഭവത്തിൽ 30 പേരെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ഒളിവിൽ കഴിയുന്ന മുഖ്യപ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും എസ്.പി കൂട്ടിച്ചേർത്തു. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് റൂട്ട് മാർച്ച് നടത്തി.

ബഹ്‌റൈച്ച് ജില്ലയിലെ മഹ്‌സിയിൽ സമാധാന അന്തരീക്ഷം നശിപ്പിക്കുന്നവരെ വെറുതെവിടില്ലെന്നും എല്ലാവർക്കും സുരക്ഷ ഉറപ്പുനൽകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കലാപകാരികളെയും സംഭവത്തിലേക്ക് നയിച്ചവരെയും കണ്ടെത്തി അവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

വിഗ്രഹ നിമജ്ജനം കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സ്ഥലത്ത് ഹാജരാകാനും മതസംഘടനകളുമായി ആശയവിനിമയം നടത്താനും ജില്ലാ ഭരണാധികാരികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായും യോഗി ആദിത്യനാഥ് പറഞ്ഞു

Tags:    
News Summary - Conflict between two groups in UP; One person was shot and killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.