വിരമിക്കാനിരിക്കെ ബാലാവകാശ കമീഷൻ ചെയർമാന്റെ വിവാദ നടപടി

ന്യൂ​ഡ​ൽ​ഹി: വി​ര​മി​ക്കാ​ൻ ഏ​താ​നും ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കെ​യാ​ണ് ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ്രി​യ​ങ്ക് കാ​നൂ​ൻ​ഗോ​യു​ടെ വി​വാ​ദ​ന​ട​പ​ടി. മ​ദ്റ​സ​ക​ൾ​ക്കും മ​ദ്റ​സ ബോ​ർ​ഡു​ക​ൾ​ക്കും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ക​ത്തി​നൊ​പ്പം ഏ​റെ​ക്കാ​ല​മാ​യി സം​ഘ്പ​രി​വാ​ർ കേ​ന്ദ്ര​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന റി​പ്പോ​ർ​ട്ടും ഉ​ൾ​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

ഇ​സ്‍ലാ​മി​ക ആ​ധി​പ​ത്യം മ​ദ്റ​സ​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്നു, മ​തേ​ത​ര​മൂ​ല്യ​ങ്ങ​ൾ​ക്കെ​തി​രാ​യ വി​ദ്യാ​ഭ്യാ​സ​രീ​തി, ബി​ഹാ​റി​ലെ മ​ദ്റ​സ പ​ഠ​ന​സാ​മ​ഗ്രി​ക​ളി​ൽ പാ​കി​സ്താ​നി​ൽ അ​ച്ച​ടി​ച്ച പു​സ്ത​ക​വും വെ​ബ്സൈ​റ്റി​ൽ ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്നു, ഉ​ച്ച​ഭ​ക്ഷ​ണ​വും പു​സ്ത​ക​ങ്ങ​ളു​മ​ട​ക്കം അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്നു എ​ന്നി​ങ്ങ​നെ വി​ല​യി​രു​ത്ത​ലു​ക​ൾ റി​പ്പോ​ർ​ട്ടി​ൽ കാ​ണാം. പ​രി​ശീ​ല​നം സി​ദ്ധി​ച്ച അ​ധ്യാ​പ​ക​രു​ടെ അ​പ​ര്യാ​പ്ത​ത​യും റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന പ​രാ​മ​ർ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ബി.​ജെ.​പി നി​ല​വി​ൽ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളു​ടെ പ്ര​തി​ഫ​ല​നം കൂ​ടെ​യാ​യി നി​ല​വി​ലെ ന​ട​പ​ടി​ക​ളെ വ്യാ​ഖ്യാ​നി​ക്കാം. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം രാ​ജ്യ​ത്ത് പ്ര​ത്യേ​ക രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യം സം​ജാ​ത​മാ​യി​രു​ന്നു. ജാ​തി സെ​ൻ​സ​സ് അ​ട​ക്കം വി​ഷ​യ​ങ്ങ​ൾ സ​ജീ​വ ച​ർ​ച്ച​യാ​യ​തോ​ടെ ഹി​ന്ദു​ത്വ ഏ​കീ​ക​ര​ണം സാ​ധ്യ​മാ​വു​ന്നി​ല്ലെ​ന്ന് സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ​ക്ക് അ​ഭി​പ്രാ​യ​മു​ണ്ട്. ഇ​ത് നേ​രി​ടാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് വ​ഖ​ഫ് ബി​ൽ അ​ട​ക്ക​മു​ള്ള​വ മു​ന്നോ​ട്ടു​വെ​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷം നേ​ര​ത്തേ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. നി​ല​വി​ലെ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശ​വും ഇ​ത്ത​ര​ത്തി​ലാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. ഏ​താ​നും മാ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന മ​ഹാ​രാ​ഷ്ട്ര​യ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ന​യം സ്വാ​ധീ​നം ചെ​ലു​ത്തി​യേ​ക്കും.

നി​ല​വി​ലെ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ശി​പാ​ർ​ശ​ക​ൾ എ​ത്ര​ക​ണ്ട് ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​കു​മെ​ന്ന് ക​ണ്ട​റി​യ​ണം. ഏ​താ​നും ദി​വ​സം മു​മ്പാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ ഗ്രാ​ന്റു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തു​ക​യും മ​ദ്റ​സ അ​ധ്യാ​പ​ക​രു​ടെ വേ​ത​നം ഇ​ര​ട്ടി​യാ​ക്കു​ക​യും ചെ​യ്ത​ത്. മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ജെ.​ഡി.​യു അ​ട​ക്ക​മു​ള്ള​വ​ർ ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ചേ​ക്കി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. എ​ൽ.​ജെ.​പി അ​ട​ക്ക​മു​ള്ള​വ​ർ വി​ഷ​യ​ത്തി​ൽ പ​ര​സ്യ​മാ​യി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ഇ​തി​ന​കം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നു​ച്ഛേ​ദ​മാ​ണ് മ​ത​സ്വാ​ത​ന്ത്യം ഉ​റ​പ്പാ​ക്കു​ന്ന​ത്. 29, 30 അ​നു​ച്ഛേ​ദ​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്നു. മ​ദ്റ​സ​ക​ള​ട​ക്കം ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള അ​വ​കാ​ശം ഇ​തി​ൽ​നി​ന്ന് വ​ന്നു​ചേ​രു​ന്ന​താ​ണ്. അ​നു​ച്ഛേ​ദം 21എ ​പ്ര​കാ​ര​മാ​ണ് കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്താ​ൻ ദേ​ശീ​യ​വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം പാ​സാ​ക്കി​യ​ത്. അ​ന്ത​സ്സോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ൽ അ​നു​ച്ഛേ​ദം 21എ ​കൂ​ടി എ​ഴു​തി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ക​മീ​ഷ​ൻ വാ​ദി​ക്കു​ന്ന​ത് 25,29, 30 എ​ന്നീ അ​നു​ച്ഛേ​ദ​ങ്ങ​ൾ​ക്ക് മു​ക​ളി​ലാ​ണ് 21എ ​എ​ന്നാ​ണ്. ഇ​ത് ​നി​യ​മ​പ്ര​ശ്ന​മാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ കൂ​ടി​യാ​ണ് ക​മീ​ഷ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.  

Tags:    
News Summary - Controversial action of the Chairman of the Child Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.