ന്യൂഡൽഹി: വോട്ടെണ്ണൽ യന്ത്രത്തിെൻറ വിശ്വാസ്യത ചോദ്യംചെയ്ത് കോൺഗ്രസ് വക്താവ് ഉദിത് രാജ്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള ഉപഗ്രഹങ്ങൾ ഭൂമിയിലിരുന്ന് നിയന്ത്രിക്കാമെങ്കിൽ എന്തുകൊണ്ട് വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്യാനാകില്ലെന്നാണ് അദ്ദേഹം ഹിന്ദി ട്വീറ്റിൽ ചോദിച്ചത്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ യന്ത്രം ഉപയോഗിച്ചിരുന്നെങ്കിൽ ട്രംപ് തോൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽനിന്നുള്ള ബി.ജെ.പി മുൻ എം.പിയായ ഉദിത് ഇപ്പോൾ കോൺഗ്രസിെൻറ ദേശീയ വക്താക്കളിൽ ഒരാളാണ്. മോശം പ്രകടനത്തെ തുടർന്ന് നിതീഷ്കുമാറിനെ ബി.ജെ.പി ഒതുക്കിയേക്കുമെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു.
അതേസമയം, വോട്ടെണ്ണൽ യന്ത്രത്തെക്കുറിച്ചുള്ള ആക്ഷേപം യാഥാർഥ്യവുമായി പൊരുത്തമിെല്ലന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു. വോട്ടെണ്ണൽ യന്ത്രത്തിൽ കൃത്രിമം നടത്താനാകില്ല. ഹാക്ക് ചെയ്യാനാവാത്തവിധം രൂപകൽപന ചെയ്തതാണ്. ഇത് പലതവണ സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നും കമീഷൻ ചൂണ്ടിക്കാട്ടി. അതേസമയം, കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം വോെട്ടണ്ണൽ യന്ത്രത്തെ അനുകൂലിച്ച് രംഗത്തെത്തി. ശാസ്ത്രീയമായി തെളിയിക്കാതെ, വോട്ടിൽ പിന്നാക്കംനിൽക്കുേമ്പാൾ യന്ത്രത്തെ കുറ്റപ്പെടുത്തുന്നത് യുക്തിയല്ല എന്നാണ് അദ്ദേഹത്തിെൻറ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.