ന്യൂഡൽഹി: കേന്ദ്രത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്നത് തടയുകയല്ല, 2022ൽ ഉത്തർ പ്രദേശിൽ അധികാരത്തിലെത്തുക യാണ് കോൺഗ്രസിൻെറ ലക്ഷ്യമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.
ബി.ജെ.പിയെ തകർക്കുന്നതിെനക ്കാൾ അപ്പുറം 2022ൽ യു.പിയിൽ സർക്കാർ രൂപീകരിക്കുന്ന കാര്യത്തെ കുറിച്ചാണ് കോൺഗ്രസ് ചിന്തിക്കുന്നത്. വർഗീയ പാ ർട്ടിെയ തടയുന്നതിനായി എസ്.പിയും ബി.എസ്.പിയും ആർ.എൽ.ഡിയും സഖ്യം രൂപീകരിച്ചു. രാജ്യതാത്പര്യം മുൻനിർത്തി സീറ്റുകളും ത്യജിച്ചു. എന്നാൽ കോൺഗ്രസിൻെറ അജണ്ട അതല്ല. അവർ പ്രവർത്തിക്കുന്നത് 2022ൽ യു.പി മുഖ്യമന്ത്രിയാകാൻ വേണ്ടിയാണ് - അഖിലേഷ് കുറ്റപ്പെടുത്തി.
കോൺഗ്രസ് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 2022ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യെമന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഇതിനെ പരിഹസിക്കുകയായിരുന്നു അഖിലേഷ്. ബി.ജെ.പിയുെട വിജയം തടയുന്നതിനായി പകുതി സീറ്റുകളാണ് എസ്.പി ത്യജിച്ചതെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
മെയ് 23 ന് തെരഞ്ഞെടുപ്പ് ഫലം വരുേമ്പാൾ എസ്.പി-ബി.എസ്.പി സഖ്യം തകരുമെന്ന മോദിയുടെ പരാമർത്തെയും അഖിലേഷ് വിമർശിച്ചു. എസ്.പി -ബി.എസ്.പി സഖ്യം തകർന്നാൽ ബി.ജെ.പിക്കെന്താണ്? അതെകുറിച്ച് ബി.ജെ.പി ആശങ്കെപ്പടുന്നത് എന്തിനാണ്? യു.പിയിൽ ഞങ്ങളാണ് ശക്തർ. ബി.ജെ.പി എവിടെയുമില്ല. ഇതാണ് യാഥാർഥ്യം. എസ്.പി -ബി.എസ്.പി സഖ്യത്തേക്കാൾ ബഹുദൂരം പിറകിലാണ് ബി.ജെ.പി - അഖിലേഷ് പറഞ്ഞു.
മഹാഗഡ് ബന്ധനെ മഹാ മിലാവത് സഖ്യമെന്ന് വിളിച്ച മോദിയുെട നടപടിെയയും അഖിലേഷ് വിമർശിച്ചു. അങ്ങനെെയങ്കിൽ 38 പാർട്ടകളടങ്ങിയ എൻ.ഡി.എ സഖ്യത്തെ എന്താണ് വിളിക്കേണ്ടതെന്നും അഖിലേഷ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.