ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീക രിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുക മാത്രമല്ല പ്രധാനമന്ത്രി െചയ്തത്, ഭാരത്രത്ന ജേതാവായ രക്തസാക്ഷിെയ അപമാനിക്കുക കൂടിയാണെന്നും കോൺഗ്രസ് ആരോപിച്ചു. അതിനാൽ േമാദി യെ പൊതു റാലികളിൽ സംസാരിക്കുന്നതിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കണമെന്ന് ആവശ്യപ്പെടുന്നു -യു.പി കോൺഗ ്രസ് തെരഞ്ഞെടുപ്പ് കമീഷന് അയച്ച കത്തിൽ വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്കെതിരായ വിമർശനത്തിലാണ് രാജീവ് ഗാന്ധിക്കെതിരെ മോദി പരാമർശം നടത്തിയത്. സ്തുതിപാഠകർ വിശുദ്ധനെന്ന് വിളിച്ച താങ്കളുടെ പിതാവിൻെറ അന്ത്യം അഴിമതിക്കാരിൽ ഒന്നാമനായിക്കൊണ്ടായിരുന്നു എന്നാണ് യു.പിയിൽ മോദി പ്രസംഗിച്ചത്. 1980കളിലെ ബോഫോഴ്സ് തോക്കിടപാട് സംബന്ധിച്ച കേസിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു മോദിയുടെ പ്രസംഗം.
എന്നാൽ കർമഫലം മോദിെയ കാത്തിരിക്കുന്നുവെന്നാണ് രാഹുൽ അതിന് മറുപടി നൽകിയത്. മോദിക്ക് ബുദ്ധി ഭ്രമം സംഭവിച്ചുവെന്നും അമേത്തിയിലെ ജനങ്ങൾ അനുയോജ്യ മറുപടി നൽകുമെന്നും പ്രിയങ്കയും വ്യക്തമാക്കിയിരുന്നു.
ഇതുവരെ വിവിധ പാർട്ടികൾ ഉന്നയിച്ച ആറ് പെരുമാറ്റച്ചട്ട ലംഘന കേസുകളിലെല്ലാം തെരഞ്ഞെടുപ്പ് കമീഷൻ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഏഴാമത് ശനിയാഴ്ച വീണ്ടും പുതിയ കേസ് നൽകിെയങ്കിലും അത് കമീഷൻ തള്ളി. ഗുജറാത്തിൽ നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു അവസാനം നൽകിയ കേസ്.
വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാെൻറ സുരക്ഷിതമായ തിരിച്ചുവരവിനായി മോദി സർക്കാർ പാകിസ്താനെ മുൾമുനയിൽ നിർത്തിയെന്നായിരുന്നു പ്രധാനമന്ത്രിയുെട പരാമർശം. ഈ പരാമർശത്തിലും കമീഷൻ തെറ്റൊന്നും കണ്ടെത്തിയില്ല. കമീഷൻെറ തീരുമാനത്തിനെതിെര പാനലിലെ ചില അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.