ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ രാജീവ് ഗാന്ധി ആക്ഷേപങ്ങൾക്ക് ശക്തമായ ഭാഷയി ൽ മറുപടി നൽകി കോൺഗ്രസ്. വ്യോമസേന വിമാനങ്ങളെ സ്വന്തം ടാക്സിയാക്കി മാറ്റിയത് പ്ര ധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല ആരോ പിച്ചു.
വസ്തുതകളെ വിലവെക്കാത്ത മോദി, സ്വന്തം നേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാൽ നുണപ്രചാരകനായി മാറിയിരിക്കുകയാണെന്ന് മറ്റൊരു വക്താവ് പവൻ ഖേരയും പറഞ്ഞു. മോദി അങ്ങേയറ്റം ഭീരുവായതുകൊണ്ടാണ് കൊല്ലപ്പെട്ട പ്രധാനമന്ത്രിയെ അനവസരത്തിൽ വലിച്ചിഴക്കുന്നതെന്ന് മുതിർന്ന നേതാവ് അഹ്മദ് പട്ടേലും ആരോപിച്ചു. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി, വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിരാട് അവധിക്കാല യാത്രക്ക് ഉപയോഗിച്ചുവെന്ന് കഴിഞ്ഞ ദിവസം മോദി പ്രസംഗിച്ചിരുന്നു.
വ്യോമസേന വിമാനത്തിൽ ഒരു യാത്രക്ക് മോദി വെറും 744 രൂപ നൽകിയ സംഭവമുെണ്ടന്ന് സുർജേവാല പറഞ്ഞു. അധികാരമേറ്റശേഷം നടത്തിയ 240 അനൗദ്യോഗിക യാത്രകൾക്ക് ആകെ 1.4 കോടി രൂപയാണ് പ്രധാനമന്ത്രി ഫീസായി നൽകിയിരിക്കുന്നതെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നതെന്ന് സുർജേവാല പറഞ്ഞു. 2014 മുതൽ ഈ വർഷം ജനുവരി 19 വരെയുള്ള കണക്കാണിത്. വസ്തുതകൾ വളച്ചൊടിക്കലും വ്യാജ സംഭവങ്ങൾ സൃഷ്ടിക്കലുമാണ് മോദിയുടെ രീതി. സ്വന്തം വീഴ്ചകൾ വേട്ടയാടുന്നതുകൊണ്ടാണ് ലജ്ജയില്ലാതെ മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐ.എൻ.എസ് വിരാടിൽ രാജീവ് ഗാന്ധി നടത്തിയത് അവധിക്കാല യാത്രയല്ല, ഔദ്യോഗിക യാത്രയാണെന്ന് മുൻ നാവികസേന വൈസ് അഡ്മിറൽ വിനോദ് പസ്റിച്ച വ്യക്തമാക്കിയിട്ടുണ്ടെന്ന് ഖേര പറഞ്ഞു. റഫാൽ പോർ വിമാന ഇടപാട്, നോട്ട് അസാധു, തൊഴിലില്ലായ്മ തുടങ്ങിയ ഗുരുതര വിഷയങ്ങളിൽ കഴിഞ്ഞ ആറുമാസമായി രാഹുൽ ഗാന്ധി അദ്ദേഹത്തെ ചർച്ചക്ക് വെല്ലുവിളിക്കുന്നുണ്ട്. എന്നാൽ, അതേപ്പറ്റി മിണ്ടാൻ മോദി അശ്ശേഷം ധൈര്യം കാണിക്കുന്നില്ല.
സ്വന്തം പരാജയങ്ങളുടെ പേരിൽ വോട്ട് ചോദിക്കുന്ന ആദ്യ പ്രധാനമന്ത്രിയായിരിക്കും മോദി. പുൽവാമ സംഭവം അതിലൊന്നാണ്. 40 സൈനികരെയാണ് ഭീകരാക്രമണത്തിൽ നഷ്ടമായത്. മോദി ഭരണത്തിലെ ആഭ്യന്തര സുരക്ഷയുടെ വൻ വീഴ്ചയാണ് ഇത് തുറന്നു കാട്ടിയതെന്നും ഖേര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.